
ഒരു ദിവസം കുറവ് രേഖപ്പെടുത്തിയില്‍ പിറ്റേന്ന് ഉയരുന്ന ട്രെൻഡ് തുടര്‍ന്ന് സ്വര്‍ണവില. 80രൂപയുടെ കുറവായിരുന്നു ഇന്നലെ രേഖപ്പെടുത്തിയതെങ്കില്‍ ഇന്ന് 400 രൂപയുടെ വര്‍ധനവാണ് ഒരു പവൻ സ്വര്‍ണത്തിന് വന്നിരിക്കുന്നത്. ഇന്ന് (ആഗസ്ത് 26, 2025) ഒരു പവൻ സ്വര്‍ണത്തിന്റെ വില 74,840 രൂപയാണ്. ഇന്നലെ ഇത് 74,440 രൂപയായിരുന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 9,355 രൂപയാണ് വില. 50 രൂപയുടെ വര്‍ധനവാണ് ഒരു ഗ്രാം സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗസ്ത് 5ന് രേഖപ്പെടുത്തിയ 75,760 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.
Also Read: ചാറ്റ് ജിപിടിക്ക് ഇന്ത്യയിൽ വീടൊരുങ്ങുന്നു; ഈ വർഷാവസാനത്തോടെ ദില്ലിയിൽ ഓഫീസ് തുറക്കാൻ ഓപ്പൺ എഐ
വിവാഹ സീസണ്‍ അടുത്തിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

