കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം: വിലയില്‍ നേരിയ വര്‍ധനവ്

Gold Price

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. പവന് 320 രൂപയാണ് ഇന്നലത്തെക്കാള്‍ ഇന്ന് സ്വര്‍ണത്തിന് വര്‍ധനവുണ്ടായത്. ഇന്ന് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 89,400 രൂപയാണ്. ഒരു ഗ്രാമിന് 11,175 രൂപയാണ്. ഇന്നലെ ഒരു പവൻ്റെ വില 89,080 രൂപയായിരുന്നു. അതുപോലെ ഒരു ഗ്രാമിൻ്റെ വില 11,135 രൂപയായിരുന്നു. ഗ്രാമിന് 40 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്.

ഈ മാസത്തില്‍ ഒരു പവൻ സ്വര്‍ണത്തിന് ഏറ്റവും കൂടിയ വില മൂന്നാം തീയതിയായിരുന്നു. 90,320 രൂപയായിരുന്നു. ഈ വിലയില്‍ നിന്നാണ് വീണ്ടും വില കുറഞ്ഞത്. ക‍ഴിഞ്ഞ ഒക്ടോബര്‍ മാസമാണ് ഒരു പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. 97,000 രൂപയും കവിഞ്ഞിരുന്നു.

ALSO READ: ഹിന്ദുജ ഗ്രൂപ്പ് ചെയർമാൻ ഗോപിചന്ദ് ഹിന്ദുജ അന്തരിച്ചു

അതേസമയം, സ്വര്‍ണവില കുത്തനെ ഉയരുന്നത് കാരണം ഈ വര്‍ഷം ഒരു പവന് ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ഒക്ടോബര്‍ 21നാണ് പൊന്നിൻ്റെ വില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. പണിക്കൂലി കൂടി ചേർത്ത് ഒരുലക്ഷം വരെ വില കടക്കുന്ന അവസ്ഥയിൽ ആഭരണ വ്യവസായം സ്തംഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News