
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ്. 880 രൂപ പവന് കുറഞ്ഞതോടെ ഇന്നത്തെ ഒരു പവന്റെ വില 1,16,160 രൂപയാണ്. ഗ്രാമിന് 110 രൂപ ഇടിഞ്ഞതോടെ 14,520 രൂപയാണ് ഗ്രാമിന് ഇന്നത്തെ വില. കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവിലയിൽ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇന്നലെ രാവിലെ പവന് 1,16,240 രൂപയായിരുന്ന വില വൈകുന്നേരത്തോടെ 1,17,040 രൂപയായി ഉയർന്നിരുന്നു. ആ ഉയർച്ചയിലാണ് ഇപ്പോൾ ഒരു തളർച്ച അനുഭവപ്പെട്ടിരിക്കുന്നത്.
സ്വർണവില താഴ്ന്നുതുടങ്ങിയപ്പോൾ തന്നെ വില ഇടിവ് ശാശ്വതമല്ലെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അതുകൊണ്ട് ഇപ്പോഴത്തെ കുറവിനെ അങ്ങനെ വിശ്വസിക്കാൻ കഴിയില്ല. എന്നാൽ ഇത് വിവാഹപാർട്ടികളെ അൽപ്പം ആശ്വസിപ്പിച്ചിട്ടുണ്ട്. വിലയിലെ ഏറ്റക്കുറച്ചിലുകൾ അവരെയാണ് സാരമായി ബാധിക്കാറുള്ളത്.
ALSO READ: ആകാശത്ത് അടുത്ത ദിവസം അഗ്നിവലയം ? ഈ അപൂർവ്വ പ്രതിഭാസം ഇന്ത്യയിൽ കാണാമോ?
ഇന്ത്യക്കാരാണ് സ്വർണാഭരണങ്ങൾ വാങ്ങുന്നവരിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നവർ. പൊതുവെ നമ്മൾ സ്വർണത്തെ ഒരു നിക്ഷേപമായിട്ടാണ് കാണുന്നത്. അതുകൊണ്ട് തന്നെ സ്വർണം വാങ്ങിക്കൂട്ടുന്നവരുടെ എണ്ണത്തിനും കുറവുണ്ടാവില്ല. എന്നാൽ ഈ വില ഇങ്ങനെ കൂടുകയാണെങ്കിൽ സ്വർണം സാധാരണക്കാർക്ക് കിട്ടാക്കനി തന്നെയായി മാറാൻ ആണ് സാധ്യത.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


