പിന്നെയും പൊന്ന് പൊള്ളി; ഉച്ചയ്ക്ക് ശേഷം വൻ കുതിപ്പ് തുടർന്ന് സ്വർണവില

KERALA GOLD PRICE TODAY

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. രാവിലെ കൂടിയ സ്വർണവില ഉച്ച ആയപ്പോൾ വീണ്ടും കൂടിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ചുദിവസമായി ഇതേ പ്രവണതയാണ് സ്വർണവിലയിൽ കാണാൻ കഴിയുന്നത്. രാവിലെ പവന് 1,13,520 രൂപ ആയിരുന്ന സ്വർണത്തിനു ഉച്ച ആയപ്പോൾ 1800 രൂപ കൂടി വർധിച്ചതോടെ വില 1,15,320 രൂപയായി. രാവിലെ പവന് 3,680 രൂപ ആണ് ആണ് കൂടിയത്. ഇതോടെ ഇന്ന് മാത്രം സ്വർണത്തിനു പവന് കൂടിയിരിക്കുന്നത് 5480 രൂപയാണ്.

ALSO READ: ലോകത്താകമാനമുള്ള മര്‍ദ്ദിത ജനവിഭാഗങ്ങളുടെ പോരാട്ടങ്ങൾക്ക് ലെനിന്റെ ഐതിഹാസിക സ്മരണ എക്കാലവും പ്രചോദനമാവും: മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ത്യന്‍ രൂപ നേരിടുന്ന തകര്‍ച്ചയാണ് സ്വര്‍ണവില വര്‍ധിക്കുന്നതിന്റെ നിലവിലെ പ്രധാനകാരണം. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വിവാഹപാർട്ടികളെ ആണ്. സ്വർണത്തിന്റെ വില ഒരു ദിവസം തന്നെ ഇടയ്ക്കിടെ മാറിമറിയുന്നത് കൊണ്ട് വിവാഹപാർട്ടികൾക്ക് അഡ്വാൻസ് ബുക്കിങ് പോലും നടക്കാൻ പല സ്വർണക്കടകളും അനുവദിക്കുന്നില്ല. ഇങ്ങനെ ആണ് സ്വർണവിലയുടെ പോക്കെങ്കിൽ സാധാരണക്കാർക്ക് സ്വർണം കിട്ടാക്കനി ആയി മാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News