അങ്ങനെയൊന്നും താഴില്ല; ഇന്നത്തെ പൊന്നിന്റെ വില അറിയാതെ പോവല്ലേ…

today's-gold-price

ഓണത്തിന്റെ ആഘോഷങ്ങൾ അവസാനിക്കാറായപ്പോഴും താഴേക്ക് വരില്ലെന്ന് വാശി പിടിച്ചിരിക്കുകയാണ് സ്വർണവില. ഇന്നത്തെ സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് രേഖപ്പെടുത്തിയത്. അതെ നിരക്കിൽ ആണ് ഇന്നും വ്യാപാരം നടക്കുക. ഒറ്റയടിക്ക് 640 രൂപയാണ് ഇന്നലെ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന് 79,560 രൂപയായി ഉയര്‍ന്നു.

ഒരു ഗ്രാം സ്വര്‍ണത്തിന് 9,945 രൂപയായി. ഈ മാസം സ്വര്‍ണത്തിന്റെ വില ഉയരുകയാണ്. സെപ്തംബര്‍ 1-ാം തീയതി രേഖപ്പെടുത്തിയ 77,460 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില. ഇന്ന് രേഖപ്പെടുത്തിയ 79,560 രൂപ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.

ALSO READ: എറണാകുളത്ത് വൻ കഞ്ചാവ് വേട്ട: 90 കിലോയുമായി അതിഥി തൊഴിലാളികള്‍ പിടിയില്‍

സ്വര്‍ണവില 80,000ത്തിലേക്ക് എത്താൻ ഇനി 440 രൂപ കൂടി വര്‍ധിച്ചാല്‍ മതി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,000 അടുത്തു കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചായായി പത്താം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ പ്രതിധ്വനി പോലും ഇന്ത്യയിലെ സ്വര്‍ണവിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News