പൊന്നു വാങ്ങണമെങ്കില്‍ ഇന്ന് പൊക്കോ; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

Today Kerala gold rate 15/03/2026

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. 480 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 86,560 ആയി. ഈ മാസത്തെ ഏറ്റവും ചെറിയ നിരക്കാണിത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,040 ആയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10820 ആയി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 10,880 ആയിരുന്നു വില.

Also read – മതരാഷ്ട്രവാദ സിദ്ധാന്തം ഉപേക്ഷിച്ചെന്നുള്ള വി ഡി സതീശൻ്റെ പ്രസ്ഥാവന പച്ചക്കള്ളം: മൗദൂദിയുടെ ഇസ്ലാമിക രാഷ്ട്ര ആശയ പ്രചാരണം സജീവമാക്കാൻ ജമാഅത്തെ ഇസ്ലാമി

ചരിത്രത്തിലാദ്യമായി സ്വര്‍ണവില 84000 കഴിഞ്ഞത് സെപ്തംബര് 23 ന് വൈകുന്നേരമായിരുന്നു. തുടര്‍ന്ന് സെപ്റ്റംബറില്‍ തന്നെ സ്വര്‍ണവില 86000 കടന്നു. നിലവിലെ സാഹചര്യത്തില്‍ രണ്ടുമാസത്തിനുള്ളില്‍ വില ഒരു ലക്ഷം കടന്നാലും അതിശയിക്കാനില്ല.

ഒരു മയവുമില്ലാതെയാണ് കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണവില കൂടിയത്. ഇതിലാണ് നേരിയ തോതില്‍ ഇപ്പോള്‍ ഇടിവ് സംഭവിച്ച് ആശ്വാസമായത്. യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ ആശങ്കയാണ് സ്വര്‍ണവില വര്‍ധനവിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News