പതുങ്ങിയത് കുതിക്കാൻ തന്നെ; സ്വർണവിലയിൽ വൻ വർധനവ്, ഇന്നത്തെ നിരക്ക് അറിയാം

gold rate nov 26

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്. ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയിൽ ആണ് ഇന്ന് മാറ്റം ഉണ്ടായിരിക്കുന്നത്. പവന് 880 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇന്ന് പവന് 90,360 രൂപയായി. ഒരു ​ഗ്രാമിന് 110 രൂപ വർധിച്ച് 11,295 രൂപയായി. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 89,480 രൂപ ആയിരുന്നു. ഒരു ഗ്രാമിൻ്റെ വില 11,185 രൂപയും ആയിരുന്നു. ഈ മാസം ഏറ്റവും കൂടുതല്‍ സ്വര്‍ണവില രേഖപ്പെടുത്തിയത് ഇന്നാണ്. ഈ മാസത്തില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ വില.

ALSO READ: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

അതേസമയം, സ്വര്‍ണത്തിൻ്റെ വില ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. ഒക്ടോബര്‍ മാസമാണ് ഒരു പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. 97,000 അന്ന് ഒരു പവൻ്റെ വില കവിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News