ഇടിഞ്ഞിടിഞ്ഞ് താഴേയ്ക്ക്; സ്വർണവിലയിലെ കുറവ് നിങ്ങൾ അറിയുന്നുണ്ടോ ?

gold ornaments

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. 1,14,240 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്. ഇന്നലെ 116160 രൂപയായിരുന്നു പവന്റെ വില. കഴി‍ഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ ഇടിവ് ആണ് കാണാൻ സാധിക്കുന്നത്. 1,920 രൂപ ആണ് പവന് കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് 240 കുറഞ്ഞ് 14,280 രൂപയിലേക്കും വില വന്നു കഴിഞ്ഞു.

ഒരു ദിവസം തന്നെ പല തവണ ആണ് സ്വർണവില മാറിമറിയുന്നു. നിന്ന നിൽപ്പിൽ ഒരു ലക്ഷം കടന്ന സ്വർണവില വേണമെങ്കിൽ ഇനി താഴെക്കുളള യാത്രയിൽ ആയിരിക്കും. ഇത് ഏറ്റവും കൂടുതൽ സന്തോഷിപ്പിക്കുന്നത് വിവാഹപാർട്ടികളെ ആണ്. നിലവിൽ വിവാഹങ്ങൾ നടക്കുന്ന സമയമാണ്. അതുകൊണ്ട് വില എത്രയാണെങ്കിലും ആളുകൾ സ്വർണം വാങ്ങുക തന്നെ ചെയ്യും. അതുകൊണ്ട് വിലയിലെ ഇടിവ് തെല്ലാണെങ്കിലും അവരെ ആശ്വസിപ്പിക്കാറുണ്ട്.

ALSO READ: മുംബൈയിൽ പ്രണയപ്പക: കാമുകന്റെ 19-കാരിയായ കാമുകിയെ യുവതി വെടിവെച്ചു കൊന്നു, അറസ്റ്റ്

വൻവിലക്കുറവിൽ വാങ്ങിക്കാൻ സാധിക്കില്ലെങ്കിലും വില ഉയരും മുമ്പേ അൽപ്പം വാങ്ങുന്നത് നല്ലതായിരിക്കും. പൊതുവെ ഈ ആഴ്ച സ്വർണവിപണിയിൽ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. സ്വർണത്തിനെ നിക്ഷേപമായി കാണുന്ന ആളുകൾക്ക് വിലയിലെ മാറ്റം വലിയ തിരിച്ചടി തന്നെ ആയിരിക്കും. വാങ്ങാൻ നിൽക്കുന്നവർക്ക് അത്ര നല്ല സമയം അല്ലെങ്കിലും വിൽക്കാൻ പോകുന്നവർക്ക് നല്ല സമയമായി പലപ്പോഴും വിപണി മാറാറുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News