മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില: ഇന്നത്തെ അറിയാം…

gold price today

സ്വര്‍ണവിലയില്‍ ഇന്നും മാറ്റമില്ല. ഇന്നലത്തെ വില തന്നെയാണ് ഇന്നും. 98,200 രൂപയാണ് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. 12,275 രൂപയാണ് ഒരു ഗ്രാമിൻ്റെ വില. കുറച്ചു ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില മാറ്റമില്ലാതെ തുടരുകയാണ്. ക‍ഴിഞ്ഞ 9ന് ആണ് ഈ മാസത്തില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത്. 94,920 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വര്‍ണത്തിൻ്റെ വില. 98,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കൂടിയ വില.

അതേസമയം, ഈ വര്‍ഷം സ്വര്‍ണത്തിൻ്റെ വില ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4,300 ഡോളറാണ്. ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥയില്‍ പ്രതിസന്ധികള്‍ തുടരുകയാണ്.

ALSO READ: ഹഡില്‍ ഗ്ലോബൽ 2025 ന് കോവളത്ത് തുടക്കം; ‘വിഷന്‍ 2031’ അവതരിപ്പിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

ഈ സാഹചര്യങ്ങളാല്‍ ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയില്‍ കയറ്റിറക്കങ്ങള്‍ തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നാല്‍, സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News