
രാവിലെ 89,960 രൂപയില്‍ സ്വര്‍ണത്തിൻ്റെ വില ഉച്ചയ്ക്കു ശേഷം വീണ്ടും വര്‍ദ്ധിച്ചു. 440 രൂപയാണ് ഉച്ചയ്ക്ക് ശേഷം ഒരു പവൻ സ്വര്‍ണ്ണത്തിനു വര്‍ദ്ധിച്ചത്. ഇതോടുകൂടി ഒരു പവൻ സ്വര്‍ണ്ണത്തിൻ്റെ വില 90,400 രൂപയായി. ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ്ണത്തിൻ്റെ വില തൊണ്ണൂറായിരം കടന്നിരിക്കുകയാണ്. ഒരു ഗ്രാമിൻ്റെ വില 11,300 രൂപയാണ്. രാവിലെ 11,245 രൂപയായിരുന്നു.
ഇന്നലെയും സ്വര്‍ണത്തിൻ്റെ വില രാവിലെയും ഉച്ചയ്ക്കുശേഷവും മാറിയിരുന്നു. രാവിലെ 88,360 രൂപയും ഉച്ചയ്ക്കുശേഷം 89,080 രൂപയുമായിരുന്നു. 720 രൂപയാണ് ഉച്ചയ്ക്കു ശേഷം വര്‍ദ്ധിച്ചത്. അതേസമയം, ഒക്ടോബര്‍ 21ന് ആണ് സ്വര്‍ണ വില റെക്കോര്‍ഡില്‍ എത്തിച്ചേര്‍ന്നത്. 97,360 രൂപയായിരുന്നു അന്നത്തെ വില. സ്വര്‍ണവില വൈകാതെ തന്നെ ഒരു ലക്ഷം കടക്കുമെന്ന സൂചനകളാണ് ഇതിലൂടെ ലഭ്യമാകുന്നത്.
അതിവേഗതയിലാണ് കഴിഞ്ഞ കുറച്ച് കാലങ്ങളിലായി സ്വർണ വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കുറച്ച് ദിവസമായി സ്വര്‍ണവില കൂടിയും കുറഞ്ഞു നില്‍ക്കുന്ന അവസ്ഥയിലാണ്. എന്നാല്‍ ഈ വര്‍ഷം സ്വര്‍ണവില ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

