
ദിനംപ്രതി മാറി മറിയുകയാണ് നിലവിൽ സ്വർണവില. ഒരേ ദിവസത്തിൽ തന്നെ പലതവണയാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. ഈ പ്രവണത സ്വർണ ഉപഭോക്താക്കളെ ശരിക്കും ആശങ്കയിലാക്കുന്നുണ്ട്. പണിക്കൂലി ഉൾപ്പെടെ നൽകി ആഭരണം വാങ്ങുമ്പോൾ കൈയിൽ നിന്നും ഭീമമായ തുക തന്നെ ചിലവാകും.
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഇന്ന് പവന് 1080 രൂപയാണ് വർധനിച്ച് 1,16,320 രൂപയായി. ഗ്രാമിന് 135 രൂപ വർധിച്ച് 14,540 രൂപയായി. ഇന്നലെ രാവിലെ ഈ മാസത്തിലെ സർവ്വകാല റെക്കോഡായ 1,17,120 രൂപ രേഖപ്പെടുത്തിയിരുന്നു. എന്നാൽ വൈകുന്നേരമായതോടെ വില ഇടിവ് ഉണ്ടായി പവന് 1,15,240 രൂപയായി.
Also read : ഇതാ കേരള മോഡൽ; ലോക സാമ്പത്തിക ഫോറത്തിൽ 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യപത്രം ഒപ്പുവെച്ചതായി മന്ത്രി
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

