
മലയാളികൾക്ക് സ്വർണം ആഭരണം മാത്രമല്ല അതിലുപരി ഒരു സമ്പാദ്യം കൂടിയാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ സ്വർണ വ്യാപാരത്തിന് കാലമെത്ര കഴിഞ്ഞാലും കുറവുണ്ടാകില്ല. വിവാഹത്തിന് മാത്രമല്ല വില കുറയുമ്പോഴോ കൈയിൽ കൂടുതൽ സമ്പാദ്യം വരുമ്പോഴൊക്കെ മലയാളികൾ അത് സ്വർണം വാങ്ങിയാകും സമ്പാദ്യം സുരക്ഷിതമാക്കുന്നത്. വിലയിൽ എത്ര ഏറ്റക്കുറച്ചിലുണ്ടായാലും ആ സാമ്പാദ്യരീതിയെ ബാധിക്കുകയുമില്ല.
ഇന്ന് സ്വർണത്തിന് 200 രൂപ കുറഞ്ഞ് പവന് 1,01,200 രൂപയായി. ഇന്നലെ വൈകുന്നേരം പവന് 101400 രൂപയാണ് രേഖപ്പെടുത്തിയത്. അതേ സമയം ഇന്നലെ രാവിലെ 1,02,280 രൂപയായിരുന്നു രേഖപ്പെടുത്തിയത്. ഈ മാസത്തെതന്നെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രാവിലെ രേഖപ്പെടുത്തിയത്. ഇന്ന് ഗ്രാമിന് 25 രൂപയുടെ വർദ്ധനവോടെ 12,650 രൂപയായിരിക്കുകയാണ്.
Also read : ഇന്നത്തെ ധനലക്ഷ്മി ആർക്ക്? ഒരു കോടി നേടിയ ഭാഗ്യവാനെ അറിയാം
സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

