
സംസ്ഥാനത്തെ സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 1,18,480 രൂപയാണ് വില. ഇതോടുകൂടി ഒരു ഗ്രാമിന് 14,806.25 രൂപയാണ് വില. ഇന്നലത്തെക്കാള്‍ ഒരു പവന് 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രണ്ടു തവണ സ്വർണത്തിന് വില കൂടിയിരുന്നു. രാവിലെ 1,18,560 രൂപയായിരുന്നു. ഉച്ചയ്ക്കു ശേഷം 1,18,080 രൂപയായി കുറഞ്ഞു. ഇതിന് പിന്നാലെയാണ് വീണ്ടും സ്വർണവില ഇന്ന് കുറഞ്ഞത്.
കഴിഞ്ഞ 25ന് ആണ് ഒരു പവൻ സ്വർണത്തിന് ഈ മാസത്തിൽ ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത്. 1,18,720 രൂപയായിരുന്നു അന്നത്തെ വില. കഴിഞ്ഞ രണ്ടാം തീയതിയാണ് ഈ മാസത്തിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 1,07,920 രൂപയായിരുന്നു.
ALSO READ: വൻ ചാഞ്ചാട്ടങ്ങൾക്കിടയിലും സ്ഥിരത പുലർത്തി ഓഹരിവിപണി; നേട്ടം കൊയ്യാൻ പ്രതിരോധ ഓഹരികൾ
അതേസമയം, ഭൗമ രാഷ്ട്രീയ-സാമ്പത്തിക കാലാവസ്ഥ സങ്കീര്‍ണമായി തുടരുന്നത് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സ്വര്‍ണവിലയില്‍ വലിയ ഇടിവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആഗോള മാര്‍ക്കറ്റിലെ ചാഞ്ചാട്ടങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുമെന്നാണ് പറയുന്നത്. ഡോളറിന്റെ മൂല്യത്തിലെ കയറ്റിറക്കങ്ങള്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ അലയടിക്കുന്നതായിരിക്കും. ഇത് ഇന്ത്യന്‍ വിപണിയിലും പ്രകടമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

