
അടുത്ത മാസം മുതൽ സേവന നിരക്ക് കൂട്ടാനൊരുങ്ങുകയാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്. ഡിസംബർ മാസം മുതൽ സേവിങ്‌സ്, സാലറി അക്കൗണ്ടുകളിലെ ഇടപാടുകൾ സംബന്ധിച്ച എസ്എംഎസ് അലേർട്ടുകൾക്ക് കൊട്ടക് മഹീന്ദ്ര ബാങ്ക് നാമമാത്ര നിരക്ക് ഈടാക്കി തുടങ്ങുമെന്ന് അറിയിച്ചു.
വർധനവനുസരിച്ച് ,എസ്എംഎസ് അലേർട്ടുകൾക്ക് ഉപഭോക്താക്കളിൽ നിന്ന് ഒരു സന്ദേശത്തിന് 0.15 രൂപ നിരക്കിൽ ഈടാക്കാനാണ് ബാങ്ക് തയ്യാറെടുക്കുന്നത്. മറ്റ് ബാങ്കുകൾ സ്വീകരിച്ചുവരുന്ന രീതിയിലേക്ക് കൊട്ടക് മഹീന്ദ്ര ബാങ്കും മാറുന്നതിന്റെ ഭാഗമായാണിത്.
ALSO READ: ഇന്നത്തെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു: ഒന്നാം സമ്മാനം ഈ ജില്ലക്കാരന്, അറിയാം…
അതേസമയം ഓരോ മാസവും ലഭിക്കുന്ന ആദ്യത്തെ 30 അലേർട്ടുകൾ സൗജന്യമായിരിക്കും. ഈ പരിധി കഴിഞ്ഞാൽ മാത്രമേ നിരക്കുകൾ ബാധകമാകൂ എന്നും ബാങ്ക് അറിയിച്ചു. യുപിഐ, നെഫ്റ്റ്, ആർടിജിഎസ്, ഐഎംപിഎസ് ട്രാൻസ്ഫറുകൾ, എടിഎം പിൻവലിക്കലുകൾ, പണം നിക്ഷേപിക്കൽ, ചെക്ക് ക്ലിയറൻസുകൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് ഇടപാടുകൾ തുടങ്ങിയ പ്രധാന പ്രവർത്തനങ്ങൾക്കാണ് സേവനനിരക്ക് ഈടാക്കുക. തിരഞ്ഞെടുത്ത അക്കൗണ്ടുകൾക്ക് നിരക്ക് ഈടാക്കുന്നതിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. 10,000 വരെ ബാലൻസ് നിലനിർത്തുന്ന അക്കൗണ്ടുകൾക്ക് ഇളവ് ലഭിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

