സംരംഭങ്ങൾ വികസിപ്പിക്കാം കെഎഫ്സിയുടെ ‘ഉപകരണവായ്പ’യിലൂടെ

Loan for buying machines for business

ചെറുകിട, ഇടത്തര സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയെ സഹായിക്കുന്നതിന് വായ്പകളും മറ്റും കെ എഫ് സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ) വഴി ലഭ്യമാക്കുന്ന സ്ഥാപനമാണ്. അതു കൂടാതെ തന്നെ വ്യവസായങ്ങളെ വളർത്തുന്നതിനും നവീകരിക്കുന്നതിനുമായി നിരവധി സംരംഭ വായ്പ പദ്ധതികളും കേരള ഫിനാൻഷ്യൽ കോ‍‌ർപ്പറേഷൻ നടപ്പിലാക്കുന്നുണ്ട്. കെ എഫ് സിയുടെ പുതിയ ഒരു വായ്പ പദ്ധതിയാണ് ഉപകരണവായ്പ.

എന്താണ് ഉപകരണവായ്പ ?

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ അവശ്യമായ യന്ത്രങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിനായി സഹായിക്കുന്നതിനുള്ള പദ്ധതിയാണ് ഉപകരണവായ്പ. സൂഷ്മ, -ചെറുകിട, ഇടത്തരം സംരംഭങ്ങളെ വിപുലീകരിക്കാനും, രം​ഗത്തെ മത്സരക്ഷമത വർധിപ്പിക്കാനും പുതിയ ഉപകരണങ്ങൾ വാങ്ങുന്നതിന് സഹായം നൽകുന്നതിലൂടെ സാധ്യമാകും.

Also Read: ‘കളമശ്ശേരിയിലെ സ്കിൽ ഡെവലപ്മെൻ്റ് ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിന്‍റെ സ്വപ്ന പദ്ധതി’; സംസ്ഥാനത്തെ ടാലൻ്റ് പൂളിനെ കൂടുതൽ നവീകരിക്കലാണ് ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്

ചെറുകിട സംരംഭങ്ങൾ ആരംഭിക്കുന്ന സമയത്ത് താരതമ്യേന ശേഷി കുറഞ്ഞ എൻട്രിലെവൽ ഉള്ള മെഷീനുകളായിരിക്കും സ്ഥാപിക്കുക. പിന്നീട് ഉത്പന്നത്തിന്റെ ആവശ്യകത വർധിക്കുന്ന സമയത്ത് ഉത്പാദനശേഷി കൂടിയ യന്ത്രങ്ങളോ ഉപകരണങ്ങളോ വാങ്ങുന്നതിനുള്ള സാമ്പത്തികശേഷി മിക്കവർക്കും ഉണ്ടാകുകയില്ല. ഇങ്ങനെയുള്ള സംരംഭകർക്ക് സഹായകമാകുന്നതാണ് ഉപകരണവായ്പ.

വായ്പ എങ്ങനെ ലഭിക്കും

ഉപകരണ വായ്പ ലഭ്യമാകുന്നതിന് വേണ്ടി സംരംഭകർക്ക് ഈടായി ഒന്നും നൽകേണ്ട ആവശ്യകതയില്ല. സംസ്ഥാനസര്‍ക്കാരിന്റെ ക്രഡിറ്റ് ഗ്യാരന്റി ഫണ്ട് സ്‌കീമിൽ ഉൾപ്പെടുത്തിയാണ് വായ്പ ലഭ്യമാക്കുന്നത്. കൂടാതെ യന്ത്രം വാങ്ങാൻ ചെലവാകുന്നതിന്റെ 80 ശതമാനം വരെയുള്ള തുക വായ്പയായി ലഭിക്കുകയും ചെയ്യും. പരമാവധി അഞ്ചുകോടി രൂപയാണ് വായ്പയായി ലഭിക്കുക.

തിരിച്ചടവും പലിശയും

ഉപകരണ വായ്പ ലഭ്യമാക്കുന്നത് മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസനപദ്ധതി പ്രകാരമാണ്. ഇതിന് അർഹതയുള്ള വ്യവസായങ്ങൾക്ക് അ‍ഞ്ച് ശതമാനം പലിശ നൽകിയാൽ മതിയാകും. ഏഴ് വര്‍ഷമാണ് വായ്പയുടെ തിരിച്ചടവ് കാലാവധി. ഒരു വര്‍ഷം മൊറട്ടോറിയവും ലഭിക്കും.​

അപേക്ഷിക്കണ്ട രീതി

കേരള ഫിനാൻഷ്യൽ കോർപറേഷന്റെ www.kfc.org എന്ന വെബ്സൈറ്റ് വഴിയോ കെഎഫ്സിയുടെ ബ്രാഞ്ചുകൾ വഴിയോ ആണ് ഈ പദ്ധതിക്ക് അപേക്ഷ നൽകാൻ സാധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News