‘പച്ച പിടിച്ച്’ വിപണി, നില മെച്ചപ്പെടുത്തി രൂപ, കുതിച്ചു കയറി സ്വർണം; എണ്ണവിലയിൽ ഇടിവ്

indian market | gold | rupee

ആഗോളതലത്തിൽ നിന്നുള്ള പോസിറ്റീവ് സൂചനകളിലും യുഎസ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളിലും പിടിച്ചുകയറി പച്ചപിടിച്ച് ഇന്ത്യൻ വിപണി. നിഫ്റ്റി 50 സൂചിക 0.25 ശതമാനം ഉയർന്ന് 24,835 ലെത്തി, ബിഎസ്ഇ സെൻസെക്സ് 347 പോയിന്റ് ഉയർന്ന് 81,134 ലെത്തി. എല്ലാ പ്രധാന മേഖലകളിലും നേട്ടം രേഖപ്പെടുത്തി, മിഡ്-ക്യാപ്, സ്മോൾ-ക്യാപ് ഓഹരികൾ യഥാക്രമം 0.3 ശതമാനവും 0.4 ശതമാനവും ഉയർന്നു.

ഇൻഫോസിസ് ഓഹരി ബൈ ബാക്ക് (buy back) പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇൻഫോസിസിന്റെ ഓഹരികൾ 3.4 ശതമാനം ഉയർന്നു. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ നില മെച്ചപ്പെടുത്തി. രാവിലെ ഡോളറിന് 87.96 നും 88.00 നും ഇടയിലായിരുന്നു വ്യാപാരം. സമീപകാലത്തെ റെക്കോർഡ് താഴ്ന്ന നിരക്കായ 88.36 ൽ നിന്ന് കരകയറാൻ രൂപക്കായി.

ALSO READ; ഗ്രാമിന് 10000 കടന്നു; സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ

അതേസമയം, സ്വർണ്ണ വിലയും രാജ്യത്ത് കുതിച്ചുയർന്നു. നിലവിൽ റെക്കോർഡ് നിലവാരത്തിലെത്തി നിൽക്കുകയാണ് സ്വർണം. ആഗോള സാമ്പത്തിക അനിശ്ചിതത്വവും യുഎസ് ട്രഷറി ആദായത്തിലെ ഇടിവും കാരണമാണ് സ്വർണത്തിന് തീപിടിച്ചത്. മറുവശത്ത്, ബ്രെന്‍റ് ക്രൂഡ് ഓയിൽ വില ബാരലിന് 66.4 ഡോളറായി കുറഞ്ഞു. യുഎസ് തൊഴിൽ ഡാറ്റ ദുർബലമായതാണ് ഈ ഇടിവിന് കാരണമായത്. ഈ വിലയിടിവ് ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലയിൽ അനുകൂലമായ മാറ്റം കൊണ്ടുവന്നേക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News