പത്ത് മാസത്തിനുള്ളിൽ വന്നുപോയത് 500 കപ്പലുകൾ; ‘വി‍ഴിഞ്ഞത്തെ വ്യവസായ സാധ്യതകൾ കേരളത്തിന് വൻ നേട്ടമുണ്ടാക്കും’: മന്ത്രി പി രാജീവ്

vizhinjam port + p rajeev

കേരളത്തിന്‍റെ സ്വപ്നപദ്ധതിയായ വി‍ഴിഞ്ഞം തുറമുഖത്തിന് ചരിത്രനേട്ടം. പ്രവർത്തനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ 500 കപ്പലുകളെ സ്വീകരിച്ചു എന്ന നേട്ടമാണ് ഇന്ന് വിഴിഞ്ഞം തുറമുഖം സ്വന്തമാക്കിയത്. വി‍ഴിഞ്ഞത്തെ വ്യവസായ സാധ്യതകൾ കേരളത്തിന് വൻ നേട്ടമുണ്ടാക്കുമെന്ന് മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകൾ ഉൾപ്പെടെ വിഴിഞ്ഞത്ത് ഈ കാലയളവിൽ നങ്കൂരമിട്ടിരുന്നു. ആദ്യ വർഷം 3 ലക്ഷം കണ്ടെയിനറുകൾ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടിടത്ത്, 9 മാസം കൊണ്ട് പത്ത് ലക്ഷത്തിലധികം കണ്ടെയിനറുകൾ കൈകാര്യം ചെയ്ത ഈ തുറമുഖം ഇന്ത്യയുടെ ലോകത്തിന് മുന്നിലുള്ള കവാടമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നും മന്ത്രി പി രാജീവ് ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ; സംസ്ഥാന ആയുഷ് വകുപ്പ് പ്രസവാനന്തര ശുശ്രൂഷക്കുള്ള പരിശീലന കോഴ്സ് ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

വിഴിഞ്ഞം തുറമുഖത്തിൻ്റെ വ്യവസായ സാധ്യതകൾ പൂർണമായും കേരളത്തിന് തന്നെ ഉപകാരപ്പെടും വിധത്തിൽ പുതിയ തീരുമാനങ്ങൾ കൈക്കൊണ്ട് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്ന ഘട്ടത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി കടന്നുകൊണ്ട് വിഴിഞ്ഞം മുന്നോട്ടുപോകുകയാണ്. പ്രവർത്തനം ആരംഭിച്ച് 10 മാസത്തിനുള്ളിൽ 500 കപ്പലുകളെ സ്വീകരിച്ചു എന്ന നേട്ടമാണ് ഇന്ന് വിഴിഞ്ഞം തുറമുഖം സ്വന്തമാക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ചരക്കുകപ്പലുകൾ ഉൾപ്പെടെ വിഴിഞ്ഞത്ത് ഈ കാലയളവിൽ നങ്കൂരമിട്ടു.

ആദ്യ വർഷം 3 ലക്ഷം കണ്ടെയിനറുകൾ കൈകാര്യം ചെയ്യാൻ ലക്ഷ്യമിട്ടിടത്ത് 9 മാസം കൊണ്ട് പത്ത് ലക്ഷത്തിലധികം കണ്ടെയിനറുകൾ കൈകാര്യം ചെയ്ത ഈ തുറമുഖം ഇന്ത്യയുടെ തന്നെ ലോകത്തിന് മുന്നിലുള്ള കവാടമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതേ കുതിപ്പ് തുടരുകയാണെങ്കിൽ ഒരു വർഷം കൊണ്ട് 14 ലക്ഷത്തോളം കണ്ടെയിനറുകൾ വിഴിഞ്ഞം വഴി നമുക്ക് കൈകാര്യം ചെയ്യാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News