വീണ്ടും ‘സിഇഒ’ പ്രണയ വിവാദം: ഇത്തവണ ജോലി തെറിച്ചത് നെസ്‌ലെ തലവന്; ലോറന്‍റ് ഫ്രീക്സിനെ പുറത്താക്കി കമ്പനി

nestle fire ceo

എച്ച് ആർ ചീഫുമായി കോൾഡ് പ്ലേ കോൺസെർട്ട് കാണാൻ പോയി പുലിവാല് പിടിച്ച് ഒടുവിൽ ജോലി തെറിച്ച അസ്ട്രോണമർ സിഇഒ ആൻഡി ബൈറണിന്‍റെ കഥ ഇന്‍റർനെറ്റിൽ ചില്ലറയൊന്നുമല്ല ഓടിയത്. വിവാദമായ കോൾഡ് പ്ലേ കിസ് ക്യാം സംഭവത്തിന് ശേഷം വീണ്ടും ഒരു ‘സിഇഒ’ പ്രണയ വിവാദം വാർത്തകളിൽ ഇടം നേടുകയാണ്. ഇത്തവണ നെസ്‍ലെ സിഇഒ ലോറന്‍റ് ഫ്രീക്സാണ് കഥാനായകൻ.

കിറ്റ്കാറ്റ് മുതൽ നെസ്പ്രസ്സോ കോഫി വരെയുള്ള ഉൽപ്പന്നങ്ങളുടെ നിർമ്മാതാവ് ചെയർമാൻ പോൾ ബൾക്കെയുടെയും, ലീഡ് ഇൻഡിപെൻഡന്‍റ് ഡയറക്ടർ പാബ്ലോ ഇസ്ലയുടെയും നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ഫ്രീക്സിനെ ‘കുറ്റക്കാരനായി’ കണ്ടെത്തിയതിനെ തുടർന്ന് പിരിച്ചുവിടുകയായിരുന്നു. എക്സിക്യൂട്ടീവ് ബോർഡിൽ അംഗമല്ലാത്ത ഒരു ജീവനക്കാരിയുമായാണ് ഫ്രീക്സിന് ബന്ധമുണ്ടായിരുന്നത്.

ALSO READ; ബിടിഎസ് താരത്തിൻ്റെ വീട്ടില്‍ അതിക്രമിച്ച് കയറി; സ്ത്രീ അറസ്റ്റില്‍

നെസ്‌ലെയുടെ വിസിൽബ്ലോയിംഗ് ചാനൽ വഴി ലഭിച്ച പരാതിയെ തുടർന്നാണ് വിഷയത്തിൽ അന്വേഷണം ആരംഭിച്ചതെന്ന് ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു. നെസ്‌ലെയുടെ കോഫി സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റിന്‍റെ സീനിയർ വൈസ് പ്രസിഡന്‍റും മേധാവിയുമായ ഫിലിപ്പ് നവരാറ്റിലിനെ കമ്പനി പകരം സിഇഒ ആയി നിയമിച്ചിട്ടുണ്ട്.

“ഇതൊരു അനിവാര്യമായ തീരുമാനമായിരുന്നു. നെസ്‌ലെയുടെ മൂല്യങ്ങളും ഭരണനിർവ്വഹണവുമാണ് ഞങ്ങളുടെ കമ്പനിയുടെ ശക്തമായ അടിത്തറ. ലോറന്‍റിന്‍റെ വർഷങ്ങളുടെ സേവനത്തിന് ഞാൻ നന്ദി പറയുന്നു” – ചെയർമാൻ ബൾക്കെ പ്രസ്താവനയിൽ പറഞ്ഞു. 40 വർഷം നെസ്ലെയിൽ ജോലി ചെയ്ത ആളാണ് ലോറന്‍റ് ഫ്രീക്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News