
കസ്റ്റംസ് തീരുവയിൽ ഇളവ് വരുത്തിയതോടെ വിദേശത്ത് നിന്നും സ്വർണം കൊണ്ട് വരുന്നവർക്ക് ഇനി സന്തോഷിക്കാം. ഈ മാസം രണ്ട് മുതലാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ലളിതമായ നടപടികളിലൂടെ ഇനി മുതൽ സ്വർണ്ണം നാട്ടിലേക്ക് കൊണ്ടു വരാൻ കഴിയും.
സാധാരണ വിനോദ സഞ്ചാരികൾക്ക് മുമ്പ് 50,000 രൂപ വരെയുള്ള സാധനങ്ങൾ നികുതുയില്ലാതെ കൊണ്ടു വരാൻ കഴിയുമായിരുന്നെങ്കിൽ ഇപ്പോൽ അത് 75,000 രൂപ വരെ ഇളവ് നൽകിയിരിക്കുകയാണ്. രണ്ട് വർഷത്തിലധികം വിദേശത്ത് സ്ഥിര താമസം നടത്തിയ ശേഷം തിരികെ നാട്ടിൽ എത്തുന്നവർക്ക് 7,50,000 രൂപ വരെ വിലയുള്ള സാധനങ്ങൾ നികുതി ഇളവ് ലഭിക്കും. 12 മാസം വരെ നിന്നവർക്ക് 1.5 ലക്ഷം രൂപയും ഒരു വർഷമോ രണ്ട് വർഷമോ നിന്നവർക്ക് 3 ലക്ഷൺ രൂപ വരെയോ നികുതി ഇളവ് ലഭിക്കുന്നതാണ്. ഒരു വർഷത്തിലധികം വിദേശത്ത് താമസിച്ച വനിതകൾക്ക് 40 ഗ്രാം സ്വർണം വരെ നികുതിയില്ലാതെ കൊണ്ടു വരാനാകുമെങ്കിൽ മറ്റുള്ളവർക്ക് 20 ഗ്രാം വരെ നികുതി രഹിതമായി കൊണ്ടുവരാൻ കഴിയും.
Also read : ധനം കൊണ്ടുവരും ധനലക്ഷ്മി; ഇന്നത്തെ ധനലക്ഷ്മി DL-41 ലോട്ടറി ഫലം അറിയാം
18 വയസ്സിന് മുകളിലുള്ള ആർക്കും ഒരു പുതിയ നോട്ട് പാഡോ ലാപ് ടോപ്പോ നികുതിയില്ലാതെ കൊണ്ടു വരാം. ബിസ്കറ്റ് രൂപത്തിലുള്ള സ്വർണം, വെള്ളി, ടെലിവിഷൻ സെറ്റ്, നൂറ് എണ്ണത്തിൽ കൂടുതൽ സിഗരറ്റ്, രണ്ട് ലിറ്ററിൽ കൂടുതൽ മദ്യം എന്നിവയ്ക്ക് ഇളവ് ഇല്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

