‘ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല’: കമ്പനി പൂട്ടുന്നുവെന്ന വാർത്തകൾ തള്ളി വൺപ്ലസ് സിഇഒ; അഭ്യൂഹങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ എന്ന് ചികഞ്ഞ് സോഷ്യൽ മീഡിയ

oneplus shut down rumours

ആരാധകരെയും ആൻഡ്രോയിഡ് പ്രേമികളെയും ഒരുപോലെ ആശങ്കയിലാക്കിയ വാർത്തയായിരുന്നു വൺപ്ലസ് കമ്പനി ഷട്ട് ഡൗൺ ചെയ്യുന്നുവെന്ന വാർത്തകൾ. ‘ആൻഡ്രോയിഡ് ഹെഡ്‌ലൈൻസി’ൽ വന്ന വാർത്ത ടേക് ലോകത്ത് കാട്ടുതീ പോലെ പടരുകയും ഉപഭോക്താക്കളും ഫോൺ വാങ്ങാൻ കാത്തിരുന്നവരും അടക്കം അങ്കലാപ്പിലാവുകയും ചെയ്തിരുന്നു.

വിൽപ്പനയിലെ ഇടിവ്, വരാനിരുന്ന പ്രോജക്ടുകൾ റദ്ദാക്കിയത്, സിഇഓക്കെതിരായ അറസ്റ്റ് വാറന്റ് എന്നിവ തെളിവായി മുന്നോട്ട് വച്ചാണ് റിപ്പോർട്ട് ചൈനീസ് ഭീമന്റെ പതനം പ്രവചിച്ചത്. പല ഓഫീസുകളും പൂട്ടിയതായും ടീമുകളുടെ എണ്ണം കുറച്ചതായും പ്രധാന പങ്കാളികൾ വൺപ്ലസുമായുള്ള ബന്ധം അവസാനിപ്പിച്ചതായും അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതും ആശങ്ക ഉയർത്തിയിരുന്നു.

ALSO READ; മഹാരാഷ്ട്രയില്‍ 66 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്; പുതുതലമുറയ്ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും പദ്ധതിയില്‍

എന്നാൽ, ഇത് തെറ്റായ വാർത്തയാണെന്നും തങ്ങൾ എങ്ങോട്ടും പോകുന്നില്ലെന്നും പ്രഖ്യാപിച്ച് വൺപ്ലസ് ഇന്ത്യ സിഇഒ റോബിൻ ലിയു രംഗത്തെത്തി. റിപ്പോർട്ടിലെ വിവരങ്ങളും അവകാശവാദങ്ങളും പ്രവർത്തനങ്ങൾ പതിവുപോലെ തുടരുകയും ചെയ്യുമെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.

“വൺപ്ലസ് ഇന്ത്യയെയും അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ച് പ്രചരിക്കുന്ന ചില തെറ്റായ വിവരങ്ങളെ പറ്റി സംസാരിക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ പതിവുപോലെ പ്രവർത്തിക്കുകയാണ്, അങ്ങനെ തന്നെ തുടരുകയും ചെയ്യും. നെവർ സെറ്റിൽ.” – റോബിൻ ലിയു കുറിച്ചു.

“വൺപ്ലസ് അടച്ചുപൂട്ടാൻ പോകുകയാണെന്ന് അവകാശപ്പെടുന്ന സമീപകാല സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ തെറ്റാണ്. വൺപ്ലസ് ഇന്ത്യയുടെ ബിസിനസ് പ്രവർത്തനങ്ങൾ സാധാരണപോലെ തുടരുകയാണ്. അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പങ്കിടുന്നതിന് മുമ്പ് ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിക്കാൻ ഞങ്ങൾ എല്ലാ പങ്കാളികളോടും അഭ്യർത്ഥിക്കുന്നു” എന്ന വാചകം ഉൾക്കൊള്ളുന്ന ചിത്രവും ലിയു പോസ്റ്റിനൊപ്പം പങ്കിട്ടു.

ALSO READ; പിന്നെയും പൊന്ന് പൊള്ളി; ഉച്ചയ്ക്ക് ശേഷം വൻ കുതിപ്പ് തുടർന്ന് സ്വർണവില

ഐഡിസി ഡാറ്റ പ്രകാരം, 2024 ലെ മൂന്നാം പാദത്തിൽ 3.6% വിപണി വിഹിതം ഉണ്ടായിരുന്ന OnePlus 2025 ലെ മൂന്നാം പാദത്തിൽ 2.4% ആയി താ‍ഴ്ന്നിരുന്നു. ഇത് ബ്രാൻഡിന് 30.5% ഇടിവാണ് വരുത്തിയത്. അതേസമയം, വൺപ്ലസിന്റെ മാതൃ കമ്പനിയായ ഓപ്പോ 2024 ലെ മൂന്നാം പാദത്തിലും 2025 ലെ നാലാം പാദത്തിലും 13.9% എന്ന നിലയിൽ സ്ഥിരത പുലർത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News