
യുഎസ് താരിഫ് ഭീഷണികൾ യാഥാർഥ്യമായപ്പോൾ വിരലനക്കാതിരുന്ന കേന്ദ്ര നടപടിയിൽ ഇന്ത്യൻ സാമ്പത്തിക മേഖലക്ക് കൂടുതൽ ആഘാതം. വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലെത്തി. നിലവിൽ ഒരു ഡോളറിനെതിരെ 88.25 ആണ് ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് ഉയർന്ന തീരുവ ചുമത്തിയതിനെ തുടർന്ന് നിക്ഷേപകരുടെ ആശങ്കകളാണ് രൂപയുടെ മൂക്കുകുത്തലിലേക്ക് നയിച്ചത്.
ആദ്യം 25% തീരുവ ഏർപ്പെടുത്തുകയും പിന്നീട് അത് ഇരട്ടിയാക്കുകയും ചെയ്ത യുഎസിന്‍റെ നിഷേധാത്മകമായ തീരുമാനത്തിനെതിരെ കേന്ദ്രം യാതൊരു വിധ നടപടിയും എടുക്കാൻ തയാറായില്ല. ഇത് നിക്ഷേപകർക്ക് ഇന്ത്യൻ രൂപയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തിയിട്ടുണ്ട്.
ALSO READ; മുൻ ആർബിഐ ഗവർണർ ഉർജിത് പട്ടേൽ ഐഎംഎഫിൽ ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറർ
വിദേശ കറൻസിയായ ചൈനീസ് യുവാനെതിരായ വിനിമയത്തിലും, രൂപയുടെ മൂല്യം കൂടുതൽ ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നാല് മാസത്തിനിടെ, യുവാനെതിരായ വിനിമയത്തിൽ രൂപ ഏകദേശം 6 ശതമാനമാണ് ഇടിഞ്ഞത്. ഇന്ത്യൻ കയറ്റുമതിക്ക് 50% നികുതി ചുമത്തുമ്പോൾ, ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 30% താരിഫേ യുഎസ് ചുമത്തുന്നുള്ളൂ എന്നതും ഇതുമായി ചേർത്ത് വായിക്കാവുന്നതാണ്.
ട്രംപ് ഭരണകൂടത്തിന്‍റെ കണ്ണില്ലാത്ത ക്രൂരതയിൽ നട്ടം തിരിയുന്ന ഇന്ത്യൻ വ്യവസായ മേഖലക്ക് കൂടുതൽ തിരിച്ചടി നൽകുന്നതാണ് രൂപയുടെ മൂല്യത്തിലെ ചാഞ്ചാട്ടം. 55–60 ബില്യൺ ഡോളർ നഷ്ടമാണ് രാജ്യം പ്രതീക്ഷിക്കേണ്ടതെന്ന് ജെഫറീസ് ഗ്ലോബൽ ഹെഡ് ഓഫ് ഇക്വിറ്റി സ്ട്രാറ്റജി ക്രിസ് വുഡ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

