ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടം: നേട്ടം കൊയ്ത് നിഫ്റ്റിയും സെൻസെക്സും

മികച്ച തുടക്കത്തിന് പിന്നാലെ ശക്തമായ മുന്നേറ്റം തുടർന്ന് ഇന്ത്യൻ ഓഹരി വിപണി. റെക്കോർഡ് പോയിന്റ് നേട്ടത്തോടെ തുറന്ന നിഫ്റ്റി സൂചിക നിലവിൽ ഏകദേശം 700 പോയിന്റ് ഉയർന്ന് 25,785.40യിലെത്തി സർവകാല റെക്കോർഡിലേക്കുള്ള യാത്രയിലാണ്. സെൻസെക്‌സ് 2,200 പോയിന്റിലധികം കുതിച്ച് 83,932.35ഇൽ എത്തി നിൽക്കുന്നു.

നിഫ്റ്റി ബാങ്ക് സൂചിക 1,500 പോയിന്റിലധികം ഉയർന്ന് 60,000 എന്ന നിർണായക മാർക്ക് കടന്നപ്പോൾ ജിയോ ഫിനാൻസ് 9 ശതമാനം ഉയർന്ന് ഇന്നത്തെ പ്രധാന താരമായി. ബജാജ് ഫിനാൻസ്, ഇൻഡിഗോ, ശ്രിരാം ഫിനാൻസ്, ഇറ്റേണൽ, റിലയൻസ് എന്നിവയും ശക്തമായ നേട്ടം രേഖപ്പെടുത്തി.

Also Read: സ്വർണവില ഇടിഞ്ഞു; ഒരുലക്ഷത്തിലേക്കാണോ ഈ പോക്ക്?

ഇന്ത്യ–യുഎസ് വ്യാപാര കരാർ ആണ് വിപണിക്ക് ഇന്ധനമായത്. തീരുവ 50 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറഞ്ഞതോടെ എക്‌സ്‌പോർട്ട് അധിഷ്ഠിത മേഖലകൾ കുതിച്ചു. ഗോകൾദാസ് എക്സ്പോർട്സ്, വെൽസ്പൺ ലിവിംഗ് ഉൾപ്പെടെയുള്ള ടെക്സ്റ്റൈൽ ഓഹരികൾ 10 ശതമാനത്തിലധികം ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News