പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യൻ വിപണിയിൽ കനത്ത ആഘാതം! ഓഹരികൾ വിറ്റ് നിക്ഷേപകർ

പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിന്റെ പ്രതിഫലനം ഇന്ത്യൻ ഓഹരിവിപണിയിലും തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണി കനത്ത ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു. ഇറാനും അമേരിക്കയും ഇസ്രയേലും തമ്മിലുള്ള സംഘർഷം രൂക്ഷമായതും വാരാന്ത്യത്തിൽ അമേരിക്ക–ഇസ്രായേൽ മിസൈൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനെയി കൊല്ലപ്പെട്ടതും വിപണിയിൽ ആശങ്ക സൃഷ്ടിച്ചു. ഒപ്പം രൂപയുടെ മൂല്യത്തകർച്ചയും ഇതിനൊപ്പം, ബ്രെന്റ് ക്രൂഡ് ഓയിൽ വില ഏകദേശം 10 ശതമാനം വരെ ഉയർന്ന്തും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചു.

ഇതേ തുടർന്ന് സെൻസെക്സ് 1,048 പോയിന്റ് ഇടിഞ്ഞ് 80,234-ൽ ക്ലോസ് ചെയ്തപ്പോൾ, നിഫ്റ്റി 50 സൂചിക 313 പോയിന്റ് താഴ്ന്ന് 24,866-ൽ അവസാനിച്ചു. ഇതോടെ നിഫ്റ്റി 24,900 മാർക്കിന് താഴേക്ക് വീണു. ഇടയ്ക്കിടെ കനത്ത ചാഞ്ചാട്ടം അനുഭവപ്പെട്ട വിപണിയിൽ, ദിവസത്തിലെ താഴ്ന്ന നിലയിൽ നിന്ന് നിഫ്റ്റി ഏകദേശം 250 പോയിന്റ് വരെ മടങ്ങിയെത്തിയെങ്കിലും നഷ്ടം കുറയ്ക്കാനായില്ല.

മിഡ്ക്യാപ് സൂചികയിൽ അതിവിശാലമായ ചാഞ്ചാട്ടം പ്രകടമായി. നിഫ്റ്റി ബാങ്ക് സൂചിക 689 പോയിന്റ് താഴ്ന്നു. സെൻസെക്സ് ഓഹരികളിൽ 30ൽ 28 എണ്ണം ഇടിവിൽ ക്ലോസ് ചെയ്തപ്പോൾ, നിഫ്റ്റി 50 ഓഹരികളിൽ 42 എണ്ണം നഷ്ടത്തിൽ അവസാനിച്ചു.

Also Read: പശ്ചിമേഷ്യയിലെ സംഘർഷം: കൂപ്പുകുത്തി ഇന്ത്യൻ ഓഹരിവിപണി; സെൻസെക്‌സ് 1000 പോയിന്റ് ഇടിഞ്ഞു

ഇൻഡിഗോ, എൽ & ടി, അദാനി പോർട്സ്, മാരുതി സുസുക്കി എന്നിവയാണ് പ്രധാന നഷ്ടക്കാർ. മേഖലാ അടിസ്ഥാനത്തിൽ പ്രതിരോധം, ലോഹം, ഹെൽത്ത്‌കെയർ മേഖലകൾ ഒഴികെ മറ്റു എല്ലാ സൂചികകളും ഇടിവിൽ അവസാനിച്ചു.ആകെക്കൂടി, ആഗോള രാഷ്ട്രീയ അനിശ്ചിതത്വം വിപണിയിൽ വലിയ സമ്മർദ്ദം സൃഷ്ടിച്ച ദിവസമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here