പണമുണ്ടാക്കി ചരിത്രം സൃഷ്ടിക്കുന്നത് തുടർന്ന് ഇലോൺ മസ്ക്; ആസ്തി 500 ബില്യൺ കടന്നു

Elon Musk

പണമുണ്ടാക്കി ചരിത്രം സൃഷ്ടിക്കുന്നത് തുടർന്ന് ടെസ്ല, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക്. ലോക ചരിത്രത്തിലാദ്യമായി സമ്പാദ്യം 500 ബില്യൺ ഡോളർ സമ്പാദ്യം എന്ന റെക്കോർഡാണ് മസ്ക് സ്വന്തം പേരിലാക്കിയത്. ടെസ്‌ല ഓഹരികളിലെ കുതിച്ചു കയറ്റവും അദ്ദേഹത്തിന്‍റെ മറ്റ് നിക്ഷേപങ്ങളിൽ ഉണ്ടായ മൂല്യത്തിലെ വർധനവുമാണ് ആസ്തി റോക്കറ്റ് പോലെ ഉയരാൻ കാരണം. തൊട്ടുപിന്നിലുള്ള ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസണിന്‍റെ ആസ്തിയേക്കാൾ 150 ബില്യൺ ഡോളർ കൂടുതലാണ് നിലവിൽ മസ്കിന്‍റെ സമ്പാദ്യം.

നിരവധി കമ്പനികളിൽ മസ്കിന് ഓഹരി വിഹിതമുണ്ടെങ്കിലും ടെസ്‌ല സ്റ്റോക്കുകൾ തന്നെയാണ് അദ്ദേഹത്തിന്റെ വജ്രായുധം. സെപ്റ്റംബർ 15 ലെ കണക്കനുസരിച്ച് 12.4 ശതമാനത്തിലധികം ഓഹരികളാണ് മസ്കിന് ടെസ്‌ലയിലുള്ളത്. ഈ വർഷം ഇതുവരെ കമ്പനിയുടെ ഓഹരി മൂല്യം 14 ശതമാനത്തിലധികമാണ് ഉയർന്നത്. ബുധനാഴ്ച മാത്രം മസ്‌ക്കിന്‍റെ സമ്പത്തിൽ ഏകദേശം 9.3 ബില്യൺ ഡോളർ അധികം ചേർക്കാൻ ടെസ്ലക്കായി.

ALSO READ; 31ാം വയസിൽ 21000 കോടിയുടെ ആസ്തി; ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ബില്യണയറായി അരവിന്ദ് ശ്രീനിവാസ്

ട്രംപിന്‍റെ ഗവൺമെന്‍റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്‍റിന്‍റെ (ഡോഗ്) തലപ്പത്തുനിന്ന് നിന്നിറങ്ങി തിരിച്ച് സ്വന്തം കമ്പനിയിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെയാണ് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിച്ചതും ടെസ്‌ല ഓഹരി മൂല്യം കുതിച്ചതും. കഴിഞ്ഞ മാസം ടെസ്‌ല ബോർഡ് മസ്‌കിന് 1 ട്രില്യൺ ഡോളർ ശമ്പള പാക്കേജ് വാഗ്ദാനം ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. ടെസ്‌ലയെ കൂടാതെ, മസ്‌കിന്റെ എ ഐ സ്ഥാപനമായ xAI, റോക്കറ്റ് കമ്പനിയായ സ്‌പേസ് എക്‌സ് എന്നിവയും ഈ വർഷം മൂല്യനിർണ്ണയത്തിൽ കുതിച്ചുചാട്ടം രേഖപ്പെടുത്തിയതും, അദ്ദേഹത്തിന്‍റെ സമ്പത്ത് വർദ്ധിക്കുന്നതിന് കാരണമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News