എണ്‍പതിനായിരത്തിലേക്കോ? വിലയില്‍ റെക്കോര്‍ഡ് ഭേദിച്ച് ഓണത്തിന് സ്വര്‍ണക്കുതിപ്പ്

Today Gold Price Kerala 15 10 2025 afternoon

ഓണത്തിന് തൊട്ടാല്‍ പൊള്ളുന്ന വിലയില്‍ സ്വര്‍ണം. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഒറ്റയടിക്ക് 640 രൂപയാണ് ഇന്ന് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന് ഇന്നലെ 78,920 രൂപയായിരുന്നു. ഇന്ന് അത് 79,560 രൂപയായി ഉയര്‍ന്നു.

ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 9,865 രൂപയായിരുന്നു. ഇത് 80 രൂപ വര്‍ധിച്ച് 9,945 രൂപയായി. ഈ മാസം സ്വര്‍ണത്തിന്റെ വില ഉയരുകയാണ്. സെപ്തംബര്‍ 1-ാം തീയതി രേഖപ്പെടുത്തിയ 77,460 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില. ഇന്ന് രേഖപ്പെടുത്തിയ 79,560 രൂപ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില.

Also Read: മിൽമയ്ക്ക് ‘ഓണം ബംപർ’; ശബരിമലയിലേക്ക് 170 ടണ്‍ നെയ്യിൻ്റെ കരാര്‍, വിറ്റുവരവിലും സര്‍വകാല റെക്കോര്‍ഡ്

സ്വര്‍ണവില 80,000ത്തിലേക്ക് എത്താൻ ഇനി 440 രൂപ കൂടി വര്‍ധിച്ചാല്‍ മതി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10,000 അടുത്തു കൊണ്ടിരിക്കുകയാണ്. തുടര്‍ച്ചായായി പത്താം ദിനമാണ് സ്വര്‍ണവില ഉയരുന്നത്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ പ്രതിധ്വനി പോലും ഇന്ത്യയിലെ സ്വര്‍ണവിപണിയില്‍ ചലനങ്ങള്‍ സൃഷ്ടിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News