
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം വന്നിട്ടുണ്ടോ എന്ന് അറിയാന്‍ ഉള്ള ആകാംഷ നമുക്ക് എല്ലാവര്‍ക്കുമുണ്ട്. റെക്കോര്‍ഡ് നിലയിലാണ് സ്വര്‍ണത്തിന്റെ വില കൂടിപ്പോകുന്നത്. എന്നാല്‍ നമുക്ക് ആശ്വസിക്കാം. ഇന്ന് കോരളത്തില്‍ സ്വര്‍ണത്തിന്റെ നിരക്കില്‍ മാറ്റമില്ല. 74320 രൂപയാണ് ഒരുപവന്‍ സ്വര്‍ണത്തിന്റെ വില. 9290 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തെ സ്വർണവില (പവനിൽ)
തീയതി സ്വർണവില (1 പവൻ)
1-Aug-25 Rs. 73,200 (ഈ മാസത്തെ കുറഞ്ഞ നിരക്ക്)
2-Aug-25 74,320
3-Aug-25 74,320
4-Aug-25 74,360
5-Aug-25 74,960
6-Aug-25 75,040
7-Aug-25 75,200
8-Aug-25 75,760 (ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
9-Aug-25 75,560
10-Aug-25 75,560
Aug-11 – Rs. 75,000
Aug 12 – 74360
Also Read : ‘കരകയറി’ കൊച്ചിൻ ഷിപ്പ്‌യാര്‍ഡ്: ജൂൺ പാദത്തിലെ ലാഭം 187 കോടി; ഓഹരി വിലയിലും ഉയർച്ച
വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണ്ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണ്ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും.
ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണത്തിന്റെ രാജ്യാന്തര വില, കസ്റ്റംസ് ഡ്യൂട്ടി, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് എന്നിവയാണ് സ്വര്‍ണ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

