
സ്വര്‍ണത്തിന് ഇന്ന് വില വീണ്ടും കൂടി. ഇന്ന് വീണ്ടും പവന് 560 രൂപ കൂടി. രാവിലെ പവന് 840 രൂപ കൂടിയിരുന്നു. ഇതോടെ ഇന്ന് സ്വര്‍ണ വില പവന് 1400 രൂപ കൂടി. ഇതോടെ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ പണിക്കൂലിയടക്കം ഒരു ലക്ഷത്തിലധികം രൂപയായി.
Also Read : പൊന്നിന് ‘തീപിടിച്ച’ വില; ഇന്നും കൂടിയത് 840 രൂപ
എന്നും സ്വർണവില കൂടുന്നത് കാര്യമായി ബാധിക്കുന്നത് വിവാഹപാർട്ടിക്കാരെയും പിറന്നാള്‍പോലെയുള്ള ആഘോഷങ്ങള്‍ നടത്തുന്നവരെയുമാണ്. സ്വര്‍ണവില ഒരു ലക്ഷം കടന്നില്ലെങ്കിലും പണിക്കൂലിയും പണിക്കുറവും ഉള്‍പ്പെടാതെയാണ് ഈ അമ്പരപ്പിക്കുന്ന നിരക്ക് എന്നതാണ് വസ്തുത. ഇപ്പോഴുള്ള ഈ തുകയുടെ കൂടെ പണിക്കൂലിയും പണിക്കുറവും കൂടി ഉള്‍പ്പെടുമ്പോള്‍ സ്വര്‍ണത്തിന്‍റെ വില ഒരുലക്ഷം രൂപയ്ക്ക് മുകളില്‍ പോകും.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില കൂടുകയും കുറയുകയും ചെയ്യുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

