ഒറ്റയടിക്ക് കുറഞ്ഞ് സ്വര്‍ണവില; ഇത്രയും കൂടിയതല്ലേ, ഇനി കുറച്ച് റസ്റ്റാകാം !

Today Kerala gold rate 15/03/2026

സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്ന കാഴ്ചയാണ് കുറച്ച് കാലമായി നമ്മള്‍ കാണുന്നത്. വന്‍ കുതിപ്പാണ് സ്വര്‍ണവലിയ്ക്ക് ഉണ്ടാകുന്നത്. ഇന്ന് ഇതാ സ്വര്‍ണത്തിന് വില കുറഞ്ഞിരിക്കുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും, ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും കുറഞ്ഞു. 81440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ നിരക്ക്. 10180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റ് വില.

ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 77,640 രൂപയായിരുന്നു സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വര്‍ണത്തിന്റെ വില തുടര്‍ച്ചയായി വര്‍ധിക്കുകയായിരുന്നു. ഇതിനിടയിലാണ് ഇന്ന് ചെറിയൊരാശ്വാസം ഉണ്ടായിരിക്കുന്നത്.

ALSO READ: യൂസഫലിയെക്കാളും സമ്പന്നനായ മലയാളി!; ഫോബ്സ് ‘മലയാളി’ റിയൽടൈം ശതകോടീശ്വര പട്ടിക ഇങ്ങനെ

രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് വില വര്‍ധനയ്ക്ക് കാരണമായത്. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതും ഇതിനെ തുടർന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതുമൊക്കെയാണ് സ്വർണവില ഇങ്ങനെ ഉയരാൻ കാരണമായതെന്നാണ് കണക്കാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News