ഇടിഞ്ഞേ, സ്വര്‍ണ വില ഇടിഞ്ഞേ; വിവാഹം നിശ്ചയിച്ചവര്‍ക്ക് ആശ്വാസം

gold-price-in-india-29-10-2025-gold-mcx

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും കുറവ്. റെക്കോർഡ് വില വർധനക്ക് ശേഷമാണ് സ്വർണം താഴേക്കിറങ്ങുന്നത്. സംസ്ഥാനത്ത് സ്വര്‍ണവില പവന് 75,000 രൂപയാണ്. ഗ്രാമിന് 560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ശനിയാഴ്ച 75,560 രൂപയായിരുന്നു പവന്.

ഈ മാസം ആദ്യം സ്വര്‍ണത്തിന്റെ വില 73,200 രൂപയായിരുന്നു. പിന്നീട് തുടര്‍ച്ചയായി വര്‍ധിച്ച് ആഗസ്റ്റ് എട്ടിന് വില 75,760 ലേക്ക് എത്തുകയായിരുന്നു. ഇതാണ് ഈ മാസത്തെ ഉയർന്ന വില. കുറഞ്ഞ വില ആഗസ്റ്റിലെ ഒന്നിലെ വിലയും. ഓഗസ്റ്റ് രണ്ട് മുതൽ വില വർധിച്ചു. ആഗസ്റ്റ് ഒൻപതിന് ആയിരുന്നു വില കുറഞ്ഞു തുടങ്ങിയത്.

Also Read: ഇതിലും ഭേദം…; മിനിമം ബാലന്‍സ് 50,000 രൂപയാക്കി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്ക്

ഈ മാസത്തെ സ്വര്‍ണവില (പവനില്‍)

Aug-1 Rs. 73,200 (ഈ മാസത്തെ കുറഞ്ഞ നിരക്ക്)
Aug-2 Rs. 74,320
Aug-3 Rs. 74,320
Aug-4 Rs. 74,360
Aug-5 Rs. 74,960
Aug-6 Rs. 75,040
Aug-7 Rs. 75,200
Aug-8 Rs. 75,760 (ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
Aug-9 Rs. 75,560
Aug-10 Rs. 75,560
Aug-11 Rs. 75,000

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News