സ്വർണ്ണം വാങ്ങാൻ പോകുകയാണോ എങ്കിൽ ഇന്നത്തെ വിലയറിയാം

മഞ്ഞലോഹത്തോടുള്ള മലയാളികളുടെ ഇഷ്ടം അതിന് പൊന്നിനോളം തന്നെ വിലയുണ്ട്. അതുകൊണ്ട് സ്വർണ്ണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിൽ വിലയിലെ ഏറ്റക്കുറച്ചിൽ മലയാളികളെ ബാധിക്കുന്ന വിഷയമാണ്. വിലകുറഞ്ഞാൽ വാങ്ങുന്നവർക്കും വിലകൂടിയാൽ നിക്ഷേപകർക്കും സന്തോഷം കിട്ടുന്ന വാർത്തയാണ്. പുതുവർഷത്തിൽ സ്വർണ വിലയിൽ സർപ്രൈസ് പ്രതീക്ഷിച്ച് നിൽക്കുകയാണ് ആഭരണപ്രേമികൾ.

എന്നാൽ സംസ്ഥാനത്തെ സ്വർണവില ഇന്നും വർധിച്ച്തന്നെ. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13,485 രൂപയും, പവന് 1,07,880 രൂപയുമാണ് നിരക്ക്. 22 കാരറ്റിന് ഒരു ​ഗ്രാമിന് 12,361രൂപയും, പവന് 98,888 ഇന്നത്തെ വില. കഴിഞ്ഞ ദിവസത്തെക്കാൾ ​ഗ്രാമിന് 1 രൂപയും പവന് 8 രൂപയുമാണ് വർദ്ധനവുണ്ടായിരിക്കുന്നത്.

Also read : ഇന്ന് ഭാ​ഗ്യം തുണയ്ക്കുക നിങ്ങളെയാണോ? അറിയാം ഇന്നത്തെ കാരുണ്യ പ്ലസ് റിസൾട്ട്

സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വിലയിൽ ഏറ്റക്കുറച്ചിലുണ്ടാക്കുന്നത്. ഇന്ത്യയിൽ വിവാഹത്തിൻറെ സീസൺ ആണ്. സ്വാഭാവികമായിട്ടും ഗോൾഡിന് നല്ല ഡിമാൻ്റുണ്ട്. മറ്റൊരു പ്രധാനപ്പെട്ട കാരണം രൂപയുടെ മൂല്യം വല്ലാതെ താഴോട്ട് പോകുന്നതാണ് സ്വർണ്ണവിലയിൽ കുടുന്നതിനുള്ള കാരണം എന്ന് സാമ്പത്തിക വിദ്ധക്തർ പറയുന്നു. ഡിസംബർ 19നാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ്ണവിലയായ 94,920 രൂപയിലേക്ക് താഴ്ന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News