സ്വർണവില ഇടിയുന്നു? ഇന്നത്തെ നിരക്കറിയാം

today's-gold-price- 02 12 2025

സംസ്ഥാനത്ത് സ്വനവിലയിൽ ഇടിവ്. ഇന്ന് ഒരു പവന് 200 രൂപ കുറഞ്ഞു. ഇതോടെ ഇന്ന് ഒരു പവന് 95,480 രൂപയാണ് സംസ്ഥാനത്ത് വില. ഒരു ഗ്രാം സ്വർണത്തിന് 11,935 രൂപയാണ് നിരക്ക്.

Also read: ഈ മാസത്തെ ആദ്യത്തെ ഒരു കോടി അടിച്ചത് ആർക്ക്! അറിയാം ഭാഗ്യതാര ബി റ്റി -31 നറുക്കെടുപ്പ് ഫലം

കഴിഞ്ഞ മാസം ആദ്യം സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് അത് കൂടുന്ന കാഴചയാണ്‌ കണ്ടത്. നവംബർ മാസത്തെ അവസാന ആഴ്ചയിൽ വൻ കുതിപ്പാണ് സ്വർണത്തിന് രേഖപ്പെടുത്തിയത്. 95200 രൂപയായിരുന്നു നവംബർ 30 ന് ഒരു പവൻ സ്വർണത്തിന്റെ വില. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് നവംബർ 30 ന് രേഖപ്പെടുത്തിയതും.

കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണത്തിന്റെ വില രേഖപ്പെടുത്തിയത് കഴിഞ്ഞ നവംബർ അഞ്ചിനായിരുന്നു. പവന് 89,080 രൂപയാണ് വിപണിയിൽ സ്വർണ്ണത്തിനുണ്ടായിരുന്നത്.

പണിക്കൂലി, ജിഎസ്ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ചേർത്ത് ഒരു പവന്റെ ആഭരണത്തിന് വൻ വില നൽകേണ്ട സ്ഥിതിയാണ്. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി 5 ശതമാനമാണ്. ഓരോ ദിവസം കഴിയുന്തോറും സ്വർണവിലയിൽ മാറ്റമുണ്ടോ എന്ന് ഉറ്റ് നോക്കുകയാണ് സാധാരണക്കാർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News