സ്വർണവില ഇടിഞ്ഞു; ഒരുലക്ഷത്തിലേക്കാണോ ഈ പോക്ക്?

gold price

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 111280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 13,910 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ രാത്രി ഒരു പവൻ സ്വർണത്തിന് 112320 രൂപയായിരുന്നു നിരക്ക്. ഇന്നലെ മാത്രം നാല് തവണയാണ് സ്വർണവിലയിൽ മാറ്റം ഉണ്ടായത്. രാവിലെ സ്വർണവിലയിൽ വലിയ ഇടിവ് സംഭവിക്കുകയായിരുന്നു. ഉച്ച തിരിഞ്ഞും വീണ്ടും കുറയുകയുണ്ടായി. ഉച്ചയോടെ ഏകദേശം പതിനായിരത്തിന് അടുത്ത് സ്വർണവില കുറഞ്ഞു. എന്നാൽ ഇന്നലെ രാത്രിയോടെ വീണ്ടും സ്വർണവില ഉയരുകയായിരുന്നു.

ഇന്നലെ രാവിലെ 111120 രൂപയായിരുന്നു ഒരു പവന്റെ നിരക്ക്. ഇന്നലെ ഉച്ചയ്ക്ക് 1,07,920 രൂപയായി സ്വർണവില ഇടിയുകയുണ്ടായി. ഇതാണ് അടുത്ത കാലത്ത് സ്വർണത്തിന് ഉണ്ടായ ഏറ്റവും കുറഞ്ഞ നിരക്ക്.

Also read: ഇന്ത്യൻ വ്യോമയാന മേഖല നിയന്ത്രണ പ്രശ്‌നങ്ങൾ നേരിടുന്നതായി വിദഗ്ധർ

ആഗോള സ്വർണ വിപണിയിൽ വില കുത്തനെ കുറയുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്. ഈ കുറച്ചിൽ ഏതായാലും വിവാഹപാർട്ടികൾക്ക് വലിയ ഒരു ആശ്വാസം തന്നെ ആണ്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News