പൊന്നുംവില തന്നെ; ഇന്നത്തെ സ്വർണ്ണ വിലയറിയാം

സ്വർണ്ണം ആഭരണത്തേക്കാളുപരി സമ്പാദ്യവുമാണ്. സ്വർണ്ണ വില ഒരു ലക്ഷത്തിലേയ്ക്കടുക്കുമ്പോൾ നിക്ഷേപകർക്ക് സന്തോഷവും വിവാഹ പാർട്ടിയ്ക്ക് നെഞ്ചിടിപ്പുമാണ്. കേരളത്തിൽ വിവാഹ സീസൺ എത്തുമ്പോൾ ഇന്ന് പവന് എത്ര കൊടുക്കണം എന്നറിയാം.


ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 13,528 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില ,​ഗ്രാമിന് 12,400 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 10,146 രൂപയുമായി. ഈ മാസത്തെ എറ്റവും ഉയർന്ന റേറ്റ് ഡിസംബർ 15-നാണ് രേഖപ്പെടുത്തിയത്. പവന് 99,280 ആയിരുന്നു അന്നത്തെ വില. ഏറ്റവും കുറഞ്ഞ റേറ്റായ പവന് 94,920 രൂപ രേഖപ്പെടുത്തിയത് ഡിസംബർ 9-ന് ആണ്.

Also read : ചരിത്ര നേട്ടം മസ്കിന് സ്വന്തം; ആസ്തി 700 ബില്യൺ യുഎസ് ഡോളർ കടന്നു

ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം. 15 ന് ചരിത്രത്തിലാദ്യമായി സ്വർണവില 99,000 കടന്നിരുന്നു, എന്നാൽ പിന്നീട് നേരിയ തോതിൽ സ്വർണവില ഇടിഞ്ഞു. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

ഇന്നത്തെ വെള്ളി വില ഗ്രാമിന് ₹231 രൂപയും കിലോഗ്രാമിന് ₹2,31,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News