
സംസ്ഥാനത്ത് സ്വർണ വിലയിൽ വലിയ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വില ഒരു ലക്ഷം കടക്കുമോ എന്നാണ് ആളുകൾ ഉറ്റുനോക്കുന്നത്. എന്നാൽ ഒരു ദിവസം തന്നെ വിലയിൽ വലിയ രീതിയിലുള്ള വ്യതിയാനങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇന്ന് ഉച്ചയോട് കൂടി വിലയിൽ വീണ്ടും മാറ്റം സംഭവിച്ചിരിക്കുകയാണ്.
ഇന്ന് രാവിലെ ഒരു പവൻ സ്വർണത്തിന് 92600 രൂപയാണ് രേഖപ്പെടുത്തിയത്. ഇന്നലത്തേതിൽ നിന്നും 1800 രൂപ വർധിച്ചതാണ് ഈ നിരക്കിലേക്ക് എത്തിയിരുന്നത്. എന്നാൽ ഉച്ച തിരഞ്ഞ് സ്വർണവിലയിൽ ഇടിവ് സംഭവിച്ചു. 320 രൂപ കുറഞ്ഞ് പവന് 92280 രൂപയായി. ഒരു ഗ്രാമിന് 11,535 രൂപയുമായി.
ഈ മാസത്തില്‍ ഏറ്റവും കുറവ് വില രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ അഞ്ചാം തീയതിയായിരുന്നു. 89,080 രൂപയായിരുന്നു അന്നത്തെ വില. ഒക്ടോബര്‍ മാസമാണ് ഒരു പവന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്. 97,000 അന്ന് ഒരു പവൻ്റെ വില കവിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കുറച്ച് ദിവസങ്ങളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

