ഭാ​​ഗ്യം കാത്തിരിക്കുകയാണോ? റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഇന്നത്തെ ലോട്ടറി നറുക്കെടുപ്പ് മാറ്റി വച്ചു

Suvarna Keralam SK-39 Lottery Result

77-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26-ന് കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പതിവ് ലോട്ടറി നറുക്കെടുപ്പുകൾ നടക്കില്ലെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് നിശ്ചയിച്ചിരുന്ന ഭാഗ്യതാര BT-39 ലോട്ടറിയുടെ നറുക്കെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്. ജനങ്ങ ഏറെ കാത്തിരുന്ന നറുക്കെടുപ്പായിരുന്നു ഇത്.

അതേസമയം, സ്ത്രീശക്തി SS-504 ലോട്ടറിയുടെ ഫലം ജനുവരി 27 ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കേരള ലോട്ടറി വകുപ്പ് അറിയിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തെ ഗോർകി ഭവനിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് നറുക്കെടുപ്പ് ആരംഭിക്കുക.ഈ നറുക്കെടുപ്പിൽ പങ്കെടുത്തവർക്ക് വൻ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും, രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും, മൂന്നാം സമ്മാനമായി വിവിധ ആകർഷകമായ കാഷ് പ്രൈസുകളും ലഭിക്കും.

Also read; പിടികിട്ടാത്തത്ര ഉയരങ്ങളിലേക്ക് കുതിച്ച് സ്വർണം: ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ പൊന്ന്

റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട ഔദ്യോഗിക പരിപാടികൾ കണക്കിലെടുത്താണ് ജനുവരി 26-ലെ ലോട്ടറി നറുക്കെടുപ്പുകൾ മാറ്റിവെച്ചതെന്ന് ലോട്ടറി വകുപ്പ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News