
കഴിഞ്ഞ ഒരാഴ്ചയായി ബിറ്റ്‌കോയിന്‍റെ മൂല്യത്തിൽ വൻ ഇടിവാണ് സംഭവിച്ചത്. ബിറ്റ്കോയിൻ അടക്കം ആഗോള ക്രിപ്‌റ്റോകറൻസി വിപണി മൊത്തത്തിൽ ഇടിഞ്ഞു താണിട്ടുണ്ട്. ഒരു ദിവസം കൊണ്ട് ആഗോള ക്രിപ്‌റ്റോ വിപണിയിൽ നിന്ന് 2 ട്രില്യൺ ഡോളറിലധികം (ഏകദേശം 181 ലക്ഷം കോടി രൂപ ) ആണ് ഒലിച്ചു പോയത്. ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്.
2021 മുതൽ ബിറ്റ്കോയിൻ പലതവണ തവണ കുത്തനെയുള്ള ഉയർച്ച താഴ്ചകൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും, ഇത്തവണ വില ഏകദേശം 15 മുതൽ 20 ശതമാനം കുറഞ്ഞ് 60,000 ഡോളറിലേക്ക് താഴുകയായിരുന്നു. ഈതർ (Ether), സൊലാന (Solana) തുടങ്ങിയ മറ്റ് പ്രമുഖ ഡിജിറ്റൽ കറൻസികളെയും ഈ മൂല്യച്യുതി ബാധിച്ചിട്ടുണ്ട്.
ALSO READ; സമ്മർദ്ദങ്ങൾക്കിടയിലും നേട്ടത്തിലവസാനിച്ച് ഓഹരിവിപണി; നിഫ്റ്റി 26000 പോയിന്റിലേക്ക് നീങ്ങുന്നു
സാമ്പത്തിക വളർച്ചയെയും പലിശ നിരക്കിനെയും കുറിച്ചുള്ള ആശങ്കകൾ കാരണം ആഗോളതലത്തിൽ നിക്ഷേപകർ ഹൈ റിസ്‌ക് അസെറ്റുകളിൽ നിന്നും പിന്മാറുന്നതാണ് മൂല്യം ഇടിയുന്നതിന്റെ പ്രധാന കാരണം. കൂടാതെ, ടെക്, എ ഐ ഓഹരികളിലെ തളർച്ചയും, വൻകിട ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചതും തിരിച്ചടിയായി. ആഗോള പണനയത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വവും നിക്ഷേപകരുടെ നീക്കങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ 700 മില്യൺ ഡോളറിലധികം മൂല്യമുള്ള നിക്ഷേപങ്ങൾ ലിക്വിഡേറ്റ് ചെയ്യപ്പെട്ടതും വില വീണ്ടും കുറയാൻ കാരണമായതായി കോയിൻസ്വിച്ചിന്റെ സഹസ്ഥാപകനായ ആശിഷ് സിംഗാൾ പറയുന്നു. ആഗോള വിപണിയിലെ ഇടിവ് ഇന്ത്യൻ നിക്ഷേപകരെയും ആശങ്കയിലാക്കി എങ്കിലും, പലരും കാത്തിരുന്ന് കാണാം എന്ന സമീപനമാണ് സ്വീകരിച്ചത്. പലരും വിലയിടിയുമ്പോൾ വാങ്ങിക്കൂട്ടുക എന്ന പൊതുരീതിയും പിന്തുടരുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


