
സ്വർണവില ആർക്കും പിടി തരാതെ മുകളിലോട്ട് കുതിച്ചുയരുകയാണ്. ഓരോ ദിസവും വലിയ മാറ്റങ്ങളാണ് സ്വർണവിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കുറഞ്ഞും കൂടിയും ചാഞ്ചാടുകയാണ് സ്വർണ വില. ഇത് വിപണയിൽ വലിയ മാറ്റങ്ങൾക്കും കാരണമാകുന്നുണ്ട്. സാമ്പത്തിക വിദഗ്ദർക്കുൾപ്പെടെ പിടികൊടുക്കാതെയാണ് സ്വർണ വിലയിലെ പോക്ക്.
2026 ൽ സ്വർണ വിലയിലെ മാറ്റങ്ങൾ എങ്ങനെയായിരിക്കുമെന്ന് പറഞ്ഞ വിദഗ്ദരുടെ കണക്ക് കൂട്ടലുകൾ തെറ്റിക്കുന്നതായിരുന്നു ഈ വർഷത്തെ സ്വർണ വിലയിലെ മാറ്റങ്ങൾ. ഈ മാസത്തെ ഏറ്റവും ഉയർന്ന വില ഫെബ്രുവരി ഒന്നിനായിരുന്നു. 1,17,760 രൂപയായിരുന്നു അന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. അതിൽ നിന്നും ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 114840 രൂപയിലെത്തി. അതിൽ നിന്നും വീണ്ടും ഉയർന്നിരിക്കുകയാണ് സ്വർണവില.
Also read; ലാൻഡ് റോവറിന് ‘മാതൃരാജ്യത്ത്’ വമ്പൻ വീട്; ചെന്നൈ പ്ലാന്‍റ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് ടാറ്റ
1,16,480 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വില. 14,560 രൂപയാണ് ഇന്നത്തെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില. 14355 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഇനിയും ഇത് എങ്ങനെയായിരുക്കുമെന്നാണ് വിപണി നോക്കിയിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

