ഇഡിക്കെതിരെ കൂടുതൽ ആരോപണം; കേസ് ഒതുക്കി തീർക്കാൻ 2 കോടി ആവശ്യപ്പെട്ടെന്ന ആരോപണവുമായി വ്യവസായി

ED Bribery Case

കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഇ ഡി അസിസ്റ്റൻ്റ് ഡയറക്ടർ അടക്കം പിടിയിലായ സംഭവത്തിന് പിന്നാലെ ഇ ഡിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുന്നു. കേസ് ഒതുക്കി തീർക്കാൻ ഇഡി പണം ആവശ്യപ്പെട്ടെന്നാരോപിച്ച് കൊല്ലം കടപ്പാക്കട സ്വദേശി ജയിംസ് ജോർജാണ് രംഗത്തെത്തിയത്. 2016 ലെ സാമ്പത്തിക ഇടപാട് കേസ് ഒത്തുതീർപ്പാക്കാർ ഇഡിയുടെ ഇടനിലക്കാർ സമീപിച്ചെന്ന് അദ്ദേഹം പറഞ്ഞു.

2 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്നും ജയിംസ് ജോർജ് പറഞ്ഞു. കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന മോഡേൺ ഗ്രൂപ്പ് സ്ഥാപനത്തിൻ്റെ ചെയർമാനാണ് ജയിംസ് ജോർജ്.

ALSO READ; ‘സ്ത്രീ ജീവിതതത്തെ അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് എത്തിച്ചത് കുടുംബശ്രീ’: മന്ത്രി എം ബി രാജേഷ്

കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയിൽ നിന്നും ഇഡി കേസ് ഒതുക്കാൻ രണ്ടുകോടി രൂപ ആവശ്യപ്പെട്ട കേസിൽ ഇ ഡി അസിസ്റ്റൻറ് ഡയറക്ടറെ ഒന്നാംപ്രതിയാക്കി കേസെടുത്തിരുന്നു. കൊച്ചി ഇ ഡി ഓഫീസിലെ അസിസ്റ്റൻ്റ് ഡയറക്ടർ അശോക് കുമാറാണ് പ്രതി. ഇയാളുടെ ഏജൻ്റ് വിൽസൺ രണ്ടാം പ്രതിയാണ്. പണം കൈപ്പറ്റുന്നതിനിടെ വിൽസൺ ഇന്നലെ വിജലൻസിൻ്റെ പിടിയിലായിരുന്നു.

എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരെയാണ് ഇന്നലെ വിജിലൻസ് പിടികൂടിയത്. ഇതിൽ വിൽസണ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പിലെ ഇ ഡി ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായത്. തുടർന്ന് ഇ ഡി കൊച്ചി ഓഫീസിലെ  അസിസ്റ്റൻറ് ഡയറക്ടർ ശേഖർ  കുമാറിനെ  കേസിൽ ഒന്നാംപ്രതിയാക്കി. ശേഖർ കുമാറും വിൽസണും ഗൂഢാലോചന നടത്തിയാണ് തട്ടിപ്പിന് കളമൊരുക്കിയതെന്ന് വിജിലൻസ്  കണ്ടെത്തി. വിൽസന്റെ മൊഴിയും ഫോൺ രേഖകളും നിർണായകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News