
നേരിയ ആശ്വാസമായി സ്വർണവില താഴുന്നു. ഇന്നലെ ഉയർന്ന വിലയിൽ നിന്നുമാണ് ഇന്ന് ചെറുതായി പിന്നോട്ട് പോയത്. ഇത് നേരിയ ആശ്വാസമാണ് വിപണിയിൽ ഉണ്ടാക്കിയിട്ടുള്ളത്. ഇന്നലെ ഇരുന്നൂറ് രൂപയായിരുമന്നു സ്വർണത്തിന് കൂടിയിരുന്നത്. എന്നാൽ ഇന്ന് അതിൽ നിന്ന് 240 രൂപ കുറഞ്ഞു. 95400 രൂപയാണ് ഇന്നത്തെ ഒരു പവൻ സ്വർണത്തിന്റെ വില. 11,925 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻ്റെ ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് സ്വർണ വിപണിയിൽ മാറ്റങ്ങളുണ്ടാക്കാനും സ്ഥിരതയില്ലാതെ തുടരാനുമുള്ള കാരണമെന്നാണ് വിലയിരുത്തൽ.
Also read; പാൻകാർഡും ആധാറും ലിങ്ക് ചെയ്തില്ലേ? ആശങ്കപ്പെടേണ്ട; എളുപ്പത്തിൽ ചെയ്യാം
95,640 ആയിരുന്നു ഇന്നലത്തെ വില. ഡിസംബർ നാലിനാണ് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ വില. 95,080 രൂപയായിരുന്നു അന്നത്തെ വില. അഞ്ചാം തീയതിയാണ് ഏറ്റവും കൂടിയ വില 95,840 രൂപയായിരുന്നു. വർഷം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ എങ്ങനെയായിരിക്കും പുതിയ വർഷത്തെ വിപണിയെന്ന ആശങ്കയിലാണ് ജനങ്ങളുള്ളത്. എന്നാൽ ഈ ട്രെൻ്റിൽ നിന്നും മാറ്റമുണ്ടാകുമെന്നും വിലയിരുത്തുന്നുണ്ട്. സ്വർണ വില കുറയാനും സാധ്യതയുള്ളതായി വിദഗ്ദർ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


