പുതിയ ഇലക്ട്രിക് സെഡാൻ പുറത്തിറക്കി ബിവൈഡി

പുതിയ ഇലക്ട്രിക് സെഡാൻ കാർ  പുറത്തിറക്കി ചൈനീസ് കാർ നിർമ്മാതാക്കളായ ബിൽഡ് യുവർ ഡ്രീം. ഇതിന്റെ എക്സ്-ഷോറൂം വില 41 ലക്ഷം രൂപയാണ്.കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് കാറാണിത്.രണ്ട് വ്യത്യസ്ത ബാറ്ററി പായ്ക്കുകളിൽ വാഹനം ലഭ്യമാണ്. ഇതിൻ്റെ താഴ്ന്ന വേരിയൻ്റിന് 61.44kWh ബാറ്ററി പാക്ക് ഉണ്ട്, ഉയർന്ന വേരിയൻ്റിന് 82.56kWh ബാറ്ററി പാക്ക് ഉണ്ട്. ബിവൈഡിയുടെ പേറ്റൻ്റ് നേടിയ ബ്ലേഡ് സാങ്കേതികവിദ്യ രണ്ട് ബാറ്ററികളിലും ഉണ്ട്. ഉയർന്ന വേരിയൻ്റിന് 82.5kWh ശേഷിയുള്ള ബാറ്ററി പായ്ക്ക് ഉണ്ട്, ഈ വേരിയൻ്റ് RWD, AWD കോൺഫിഗറേഷനുകളിൽ ലഭ്യമാണ് എന്നതാണ് പ്രത്യേകത.

സിംഗിൾ മോട്ടോർ RWD-ൽ, ഇത് 312hp പവറും 360Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഉയർന്ന വേരിയൻ്റ് ഒറ്റ ചാർജിൽ 650 കിലോമീറ്റർ വരെ റേഞ്ച് നൽകുന്നു.വെറും 3.8 സെക്കൻഡിനുള്ളിൽ ഈ കാറിന് പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും.

ALSO READ: കോൺഗ്രസ് അവരുടെ അണികൾക്കല്ല നേതാക്കൾക്കാണ് ആദ്യം രാഷ്ട്രീയ വിദ്യാഭ്യാസം നൽകേണ്ടത്, അധികാരമില്ലാതെ ജീവിക്കുക എന്നത് കോൺഗ്രസ് നേതാക്കൾക്ക് ചിന്തിക്കാൻ പറ്റാതെ ആയി: ഡോ. തോമസ് ഐസക്
150kW ചാർജർ ഉപയോഗിച്ച് ഈ കാർ ചാർജ് ചെയ്യുന്നതിലൂടെ, അതിൻ്റെ ബാറ്ററി വെറും 37 മിനിറ്റിനുള്ളിൽ 10-80 ശതമാനം ചാർജ് ചെയ്യപ്പെടും. വെഹിക്കിൾ ടു ലോഡ് ചാർജിംഗ് (V2L) ഫീച്ചറും ഈ കാറിൽ നൽകിയിട്ടുണ്ട്, ഇതിലൂടെ കാർ ബാറ്ററിയിൽ നിന്ന് തന്നെ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാം. ബിവൈഡി ബാറ്ററിക്ക് 8 വർഷം/160,000 കിലോമീറ്റർ വാറൻ്റിയും മോട്ടോർ, മോട്ടോർ നിയന്ത്രണങ്ങൾക്ക് 8 വർഷം/150,000 കിലോമീറ്റർ വാറൻ്റിയും വാഗ്ദാനം ചെയ്യുന്നു.

കാറിൻ്റെ നീളം 4,800 മില്ലീമീറ്ററും വീതി 1,875 മില്ലീമീറ്ററും ഉയരം 1,460 മില്ലീമീറ്ററുമാണ്. കൂപ്പെ പോലെയുള്ള ഓൾ-ഗ്ലാസ് റൂഫ്, ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, ബൂമറാംഗ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, സ്വെപ്റ്റ് ബാക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, ബമ്പറിൽ ഫുൾ വിഡ്ത്ത് എൽഇഡി ലൈറ്റുകൾ എന്നിവ ഇതിൻ്റെ സവിശേഷതകളാണ്. പുറകിൽ ലൈറ്റ് ബാർ. ഇതോടൊപ്പം 19 ഇഞ്ച് അലോയ് വീലുകളും നൽകിയിട്ടുണ്ട്. ആർട്ടിക് ബ്ലൂ, അറോറ വൈറ്റ്, അറ്റ്‌ലാൻ്റിസ് ഗ്രേ, കോസ്‌മോസ് ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് ബിവൈഡി സീൽ ഇലക്ട്രിക് സെഡാൻ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

, 10 എയർബാഗുകൾ, ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഹിൽ ഹോൾഡോടു കൂടിയ 8-വേ ഇലക്ട്രോണിക് അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവിംഗ് സീറ്റ്,സെൻ്റർ കൺസോളിൽ ഒരു ക്രിസ്റ്റൽ ടോഗിൾ ഡ്രൈവ് സെലക്ടറും ഹീറ്റഡ് വിൻഡ്‌സ്‌ക്രീനും  വോളിയം നിയന്ത്രണങ്ങൾ , രണ്ട് വയർലെസ് ചാർജിംഗ് പാഡുകളും . മെമ്മറി, ലെതറെറ്റ് അപ്‌ഹോൾസ്റ്ററി, ഡ്യുവൽ സോൺ എസി, ഹീറ്റഡ് ആൻഡ് കൂൾഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ എന്നിവയെല്ലാം ഇലക്ട്രിക് കാറിലുണ്ട്.

ALSO READ: ഛത്തിസ്ഗഡില്‍ ബിജെപി പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകള്‍, ഒരു വര്‍ഷത്തിനിടെ 9 കൊലപാതകങ്ങള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News