
ഇന്ത്യൻ വാഹനവിപണിയിലേക്ക് ടാറ്റയുടെ കൈയ്യും പിടിച്ച കയറിവരുവാൻ തുടങ്ങുന്ന ടെസ്ലക്ക് തിരിച്ചടി. ചൈനീസ് കമ്പനിയായ ബിവൈഡി. ഇന്ത്യയിൽ ഉത്പാദനം തുടങ്ങാൻ ബിവൈഡി പദ്ധതിയിടുന്നു. ഇ വി ഭീമനായ ടെസ്‌ലക്ക് എങ്ങനെയാണ് ഒരു ചൈനീസ് കമ്പനി എതിരാളി ആകുന്നതെന്ന സംശയമാണോ? എന്നാൽ ഈ കണക്കുകൾ ഒന്ന് ശ്രദ്ധിക്കുക.
കഴിഞ്ഞ വർഷം ടെസ്‌ലയുടെ വിറ്റുവരവ് 9770 കോടി ഡോളറാണ്. എന്നാൽ ബിവൈഡി 10,720 കോടി ഡോളറിന്റെ വിറ്റവരവാണ് നേടിയത്. ഉയർന്ന സാങ്കേതികമികവിനൊപ്പം ഗുണമേന്മയും ഡിസൈനും വിലക്കുറവുമാണ് ബിവൈഡിയെ വിപണിക്ക് പ്രിയപ്പെട്ടതാക്കുന്നത്.
Also Read: ഇനി ദിവസങ്ങൾ മാത്രം, ഏപ്രിലിൽ മാരുതിയുടെ ഈ കാറുകളുടെ വില കുതിച്ചുയരും; വിവരങ്ങൾ അറിയാം
ഇപ്പോൾ തെലങ്കാനയിൽ തങ്ങളുടെ നിർമാണ പ്ലാൻ്റ് ആരംഭിക്കാനുളള തയ്യാറെടുപ്പുകളാണ് ബിവൈഡി. ഹൈദരാബാദിനടുത്ത് 500 ഏക്കറിലായി ഫാക്ടറിയൊരുക്കാനാണ് ബിവൈഡി തയ്യാറെടുക്കുന്നത്. സംസ്ഥാന സർക്കാരുമായി ഇക്കാര്യത്തിൽ ചർച്ചകൾ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കാൻ ആരംഭിച്ചതോടെ ടെസ്ലക്ക് അന്താരാഷ്ട്ര വിപണിയിൽ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ചൈനീസ് വിപണിയിലും ടെസ്ല തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ് ബിവൈഡി വിപണി പിടിച്ചതോടെ വൈദ്യുതവാഹന വിൽപ്പനയിൽ ചൈനയിൽ ടെസ്‌ല അഞ്ചാം സ്ഥാനത്താണ്.
Also Read: ഹോണ്ട ആക്ടീവ ഇയുടെ കുഞ്ഞനിയൻ; അറിയാം QC1 ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ വിശേഷങ്ങൾ
അന്താരാഷ്ട്ര വിപണിയിലെ ടെസ്ലയുടെ തിരിച്ചടി മുതലെടുത്ത് യൂറോപ്യൻ വിപണിയിലേക്ക് കയറാനും ബിവൈഡി ശ്രമിക്കുന്നുണ്ട്. പുതിയ വിപണിയെന്ന നിലയിലാണ് ഇന്ത്യയിലേക്ക് ടെസ്ല എത്തുന്നത്. അതുകൊണ്ടുതന്നെ ബിവൈഡി ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ചാൽ അത് ടെസ്ലക്ക് തിരിച്ചടിയാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here