ടെസ്ല എന്ന വൻമരം വീ‍ഴുന്നുവോ; സൂപ്പര്‍ ചാര്‍ജിങ് സംവിധാനവുമായി ചൈനീസ് കമ്പനി

byd-super-charging-china

ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന പ്രശ്നം ചാര്‍ജിങ്ങാണ്. ഇതിനായി കൂടുതല്‍ സമയം ചെലവ‍ഴിക്കണം, ചാര്‍ജ് ചെയ്താല്‍ തന്നെ ക്ഷമത ഇല്ലാതിരിക്കുക അടക്കം നിരവധി പ്രശ്നങ്ങളുമുണ്ട്. അതിനൊരു പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് ചൈനീസ് കമ്പനിയായ ബി വൈ ഡി.

ടെസ്ല നിര്‍മിച്ചിട്ടുള്ള വി4 ചാര്‍ജറിനേക്കാള്‍ ഇരട്ടി വേഗത്തില്‍ ചാര്‍ജിങ് എന്ന വാഗ്ദാനമാണ് ബി വൈ ഡി നല്‍കുന്നത്. 1000 കിലോവാട്ട് ചാര്‍ജിങ് വേഗതയുള്ള സൂപ്പര്‍ ഇ- പ്ലാറ്റ്ഫോം ഓള്‍ ന്യൂ ഇലക്ട്രിക് ആര്‍കിടെക്ചറാണ് ബി വൈ ഡി ഒരുക്കിയത്. ഇതിനൊപ്പം വെറും അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 470 കിലോമീറ്റര്‍ ഓടാന്‍ കഴിയുന്ന ബാറ്ററിയും വികസിപ്പിച്ചു.

Read Also: മാരുതി കാറുകളുടെ വില വീണ്ടും വർധിക്കും; പുതിയ വർധനവ് ഏപ്രിൽ മുതൽ

ഫ്ലാഷ് ചാര്‍ജ് എന്ന് വിശേഷിപ്പിക്കുന്ന ബ്ലേഡ് ബാറ്ററിയാണ് പുതുതായി വികസിപ്പിച്ചത്. ഇതില്‍ ലിഥിയം അയേണ്‍ ഫോസ്ഫേറ്റ് സംവിധാനമാണ് ഉപയോഗിക്കുന്നത്. ബാറ്ററിയുടെ ശേഷിയെ അപേക്ഷിച്ച് 10 ഇരട്ടിവരെ ചാര്‍ജ് സപ്ലൈയാണ് ഈ സംവിധാനത്തില്‍ സാധ്യമാക്കുന്നത്. അതിവേഗ ചാര്‍ജിങ് സംവിധാനത്തില്‍ പോലും ബാറ്ററിയുടെ ചൂട് നിയന്ത്രിക്കാനാകും. എന്നാല്‍, ഈ ബാറ്ററിയുടെ ഭാരവും ശേഷിയും നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News