കരയില്‍ മാത്രമല്ല വെള്ളത്തിലും ഓടും, 360 ഡിഗ്രി തിരിയും; എസ് യുവി വിപണിയെ ഞെട്ടിച്ച് ബിവൈഡി യാങ്‌വാങ് യു8

സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ എന്ന വിഭാഗത്തിലെ വാഹനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തൂക്കിയടിക്കാന്‍ എത്തുകയാണ് ചൈനീസ് വാഹനനിര്‍മ്മാതാക്കളായ ബിവൈഡി. ഇ4 പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന യാങ്‌വാങ് യു8 എന്ന വാഹനത്തിലൂടെ ലോകത്ത് ഇന്നുവരെ എസ്എയുവി വാഹനങ്ങളില്‍ അവതരിപ്പിച്ചിട്ടില്ലാത്ത ഫീച്ചറുകളാണ് ബിവൈഡി കസ്റ്റമേ‍ഴ്സിനു വേണ്ടി കാത്തുവെച്ചിരിക്കുന്നത്. കരുത്തിലും സൗകര്യങ്ങളിലും ഭംഗിയിലുമെല്ലാം ഒന്നാമതാണ് ബിവൈഡി എന്ന് മറുവട്ടം ചിന്തിക്കാതെ പറയാന്‍ ക‍ഴിയും.

ലാന്‍ഡ് റോവറിന്‍റെ റേഞ്ച് റോവര്‍ ഡിഫെന്‍ഡറിന്‍റെ സാധൃശ്യം തോന്നുന്ന വാഹനം പക്ഷെ  റേഞ്ച് റോവര്‍, ജി വാഗണ്‍, ലാന്‍ഡ്ക്രൂയിസര്‍ തുടങ്ങിയ മോഡലുകള്‍ക്കെല്ലാം വല്ലാത്ത തലവേദന സൃഷ്ടിക്കുമെന്നത് തീര്‍ച്ച. സെപ്റ്റംബര്‍ 20ന് ചൈനയിലാണ് വാഹനത്തെ കമ്പനി അവതരിപ്പിച്ചത്. ഒക്ടോബര്‍ മുതല്‍ വാഹനം വില്‍പന ആരംഭിക്കും. രണ്ട്  ഓപ്ഷനുകളായിട്ടാണ് വാഹനം എത്തുന്നത്. പ്രീമയം എഡിഷനും ഓഫ് റോഡ് മാസ്റ്റര്‍ എഡിഷനും.

അത്യാവശ്യ ഘട്ടങ്ങളില്‍ 30 മിനിട്ടുകള്‍ വരെ വാഹനത്തിന് വെള്ളത്തില്‍ ഉയര്‍ന്ന് നിക്കാനും  മണിക്കൂറില്‍ 3 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും ക‍ഴിയും. നിന്ന നില്‍പ്പിന് 360 ഡിഗ്രി തിരിയാന്‍ ക‍ഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. തീര്‍ന്നില്ല, വാഹനങ്ങളുടെ ഇടയില്‍ പാര്‍ക്ക് ചെയ്യുന്നതിനായി 180 ഡിഗ്രിയില്‍ ടയറുകള്‍ തിരിയും. ക്രാബ് വാക്ക് എന്നാണ് ഈ സംവിധാനത്തെ പറയുന്നത്. ഇല്ക്ട്രിക്ക് – പെട്രോള്‍ എഞ്ചിനുകള്‍ ചേരുന്ന ഹൈബ്രിഡ് വാഹനമാണ്  യാങ്‌വാങ് യു8.  വൈദ്യുതിയില്‍ മാത്രം 180 കി.മീ റേഞ്ച്,  2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 75 ലിറ്റര്‍ ഇന്ധന ടാങ്കും ചേര്‍ന്ന് യു8ന്‍റെ റേഞ്ച് കമ്പനി അവകാശപ്പെടുന്നത്. 1,000 കിലോമീറ്ററാണ്.

ALSO READ:  നവി മുംബൈയിൽ നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ മലയാളി അറസ്റ്റിൽ

1197 ബിഎച്ച്പി കരുത്ത് 1,280 എൻഎം ടോര്‍ക്ക്, വെറും 3.6 സെക്കന്‍ഡില്‍ മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗവുമാണ് യു8 ന്‍റെ മറ്റൊരു സവിശേഷത.  ആഡംബരം നിറച്ചാണ് വാഹനം നിരത്തിലേക്ക് എത്തുന്നത്. സോഫ്റ്റ് നാപ്പ ലെതര്‍ സീറ്റുകള്‍, ആഫ്രിക്കയില്‍ നിന്നുള്ള സപേല തടികൊണ്ടുള്ള ഭാഗങ്ങള്‍, സീറ്റുകളില്‍ മസാജിങ് സൗകര്യം, 22 സ്പീക്കര്‍ ഡൈന്‍ഓഡിയോ ഓഡിയോ സിസ്റ്റം, സോഫ്റ്റ് ക്ലോസ് ഡോറുകള്‍, പ്രീമിയം കാര്‍പ്പെറ്റ്, പവര്‍ റിട്രാക്ടബിള്‍ സൈഡ് സ്റ്റെപ്പുകള്‍ എന്നിങ്ങനെ നീളുന്നു ഫീച്ചറുകള്‍. 12.8 ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയിന്‍മെന്റ് ഒഎല്‍ഇഡി സ്‌ക്രീന്‍, ഡ്രൈവര്‍ക്കും മുന്നിലെ പാസഞ്ചര്‍ക്കും വേണ്ടി രണ്ട് 23.6 ഇഞ്ച് ഡിസ്‌പ്ലേകള്‍, പിന്നിലെ യാത്രികര്‍ക്കു വേണ്ടി വേറെ രണ്ടു സ്‌ക്രീനുകള്‍, സീറ്റ് കണ്‍ട്രോളിന് പിന്നിലെ ആംറെസ്റ്റില്‍ സ്‌ക്രീന്‍, 70 ഇഞ്ച് എആര്‍ സൗകര്യമുള്ള എച്ച് യുഡി എന്നിവയ്ക്കൊപ്പം അഡാസ് ലെവല്‍ 2 സുരക്ഷാ സൗകര്യങ്ങളും യാങ്‌വാങ് യു8ലുണ്ട്.

യാങ്‌വാങ് യു8  പ്രീമിയം എഡിഷന് ഏകദേശം ഒരു കോടി 25 ലക്ഷം രൂപയാണ് വില വരുന്നത്. ഓഫ് റോഡിന്‍റെ വില പ്രഖ്യാപിച്ചിട്ടില്ല.

ALSO READ: എ കെ ആന്‍റണിക്ക് മാനസാന്തരമോ?, മോദിയുടെ മുൻപിൽ ഇനി മുട്ടുകുത്തി പ്രാർത്ഥിക്കുമായിരിക്കും: കോണ്‍ഗ്രസ് നേതാവ് പ്രൊഫ ജി ബാലചന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News