സാമ്പത്തിക പ്രതിസന്ധി; ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. വിവിധ വിഭാഗങ്ങളിൽ നിന്നായി 100 ജീവനക്കാരെ ബൈജൂസ് പിരിച്ചു വിട്ടു. പെർഫോമൻസ് വിലയിരുത്തിയാണ് പിരിച്ച് വിടലെന്നാണ് ബൈജൂസ് വ്യക്തമാക്കുന്നത്.

also read:60 ലക്ഷത്തോളം പേര്‍ക്ക് 3,200 രൂപ വീതം; ഓണം പ്രമാണിച്ചുള്ള ക്ഷേമ പെന്‍ഷന്‍ വിതരണം തുടങ്ങി

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ജൂണിലും ആയിരത്തോളം തൊഴിലാളികളെ ബൈജൂസ്‌ പിരിച്ച് വിട്ടിരുന്നു. ബൈജൂസ് കമ്പനി കഴിഞ്ഞ നവംബർ മുതൽ ഏകദേശം മൂവായിരത്തോളം തൊഴിലാളികളെയാണ് ജോലിയിൽ നിന്നും പിരിച്ച് വിട്ടത്. കർണാടക തൊഴിൽ വകുപ്പിലും ജീവനക്കാർ പരാതി നൽകിയിരുന്നു.

also read: ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി നരേന്ദ്രമോദി ദക്ഷിണാഫ്രിക്കയിലേക്ക്

അതേസമയം ബൈജൂസിന് വീണ്ടും പ്രതിസന്ധിയായി വന്ന ആഭ്യന്തര റിപ്പോർട്ടിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബൈജൂസിന്‍റെ ട്യൂഷൻ സെന്‍റർ ഉപഭോക്താക്കളിൽ പകുതി പേരും റീഫണ്ട് ആവശ്യപ്പെട്ടതായാണ് പറയുന്നത്. 2021 നവംബർ 9 മുതൽ 2023 ജൂലൈ 11 വരെയുള്ള കണക്കുകളിൽ 43,625 റീഫണ്ട് റിക്വസ്റ്റുകൾ  ലഭിച്ചു.  ബൈജൂസിന് വിവിധ ട്യൂഷൻ സെന്‍ററുകളിലായി 75,000-ത്തോളം വിദ്യാർഥികളുണ്ട് എന്നാണ് കണക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News