ഇന്ത്യൻ വ്യോമസേനയിലേക്ക് സി 295 ട്രാൻസ്പോർട്ട് വിമാനവും

സൈനിക – ചരക്ക് നീക്ക – രക്ഷാദൗത്യങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയിലേക്ക് സി 295 ട്രാൻസ്പോർട്ട് വിമാനവും. നേരത്തെ മെയിൽ പരീക്ഷണ പറക്കൽ പൂർത്തിയാക്കിയ വിമാനത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. സ്‌പെയിനിലെ സെവിയയിൽ നടന്ന ചടങ്ങിൽ ആദ്യ സി 295 ട്രാൻസ്പോർട്ട് വിമാനം എയർബസ് അധികൃതർ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിക്ക് കൈമാറി. ഈ വിമാനത്തിലായിരിക്കും വ്യോമസേന മേധാവി ഇന്ത്യയിലേക്ക് തിരികെ എത്തുക. സൈനിക താവളമായ ഹിൻഡൻ വ്യോമത്താവളത്തിലാണ് ആദ്യ സി 295 വിമാനം എത്തിചേരുക.

ALSO READ:ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കണമെന്ന് ഹര്‍ജി; ആവശ്യം തള്ളി ഹൈക്കോടതി
1,935 കോടി രൂപയുടെ കരാർ പ്രകാരമുള്ള 56 വിമാനങ്ങളാണ് നിർമ്മിക്കുന്നത്. ഇതിൽ പതിനാറ് വിമാനങ്ങൾ സപെയ്നിലാണ് നിർമ്മിക്കുക. ബാക്കി 40 എണ്ണം ഗുജറാത്തിലെ വഡോദരയിൽ നിർമ്മിക്കും. ഒരു സ്വകാര്യ കമ്പനി ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യ സൈനിക വിമാനമാണ് സി 295 ട്രാൻസ്പോർട്ട് വിമാനം. 2026 സെപ്റ്റംബറിലായിരിക്കും വിമാനം സേനയുടെ ഭാഗമാകുക. സൈനിക – ചരക്ക് നീക്ക – രക്ഷാദൗത്യങ്ങൾക്ക് കരുത്തു പകരുന്ന വിമാനം 11 മണിക്കൂർ തുടർച്ചയായി പറക്കുമെന്നതാണ് സവിശേഷത.

ALSO READ:ഐഫോൺ 12 ന്റെ വിൽപ്പനക്ക് ഫ്രാന്‍സിൽ വിലക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News