
തൻ്റെ ടിപ്പർ ലോറി പിടിച്ചത് മുസ്ലിം പൊലീസുകാരനായിട്ടും വർഗീയത പ്രചരിപ്പിക്കാൻ ഹിന്ദു പേരുള്ള പൊലീസുകാരൻ്റെ പേരാക്കി മാറ്റി മീഡിയവണ്ണിൽ ചർച്ച ചെയ്ത സംഭവത്തിൽ സി ടി സക്കരിയ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. തന്റെ വാഹനം പിടിച്ചത് ഷാഹുല്‍ ഹമീദ് എന്ന എസ് ഐ ആണെന്ന് ഞാന്‍ വ്യക്തമായി പറഞ്ഞിട്ടും വളരെ ആസൂത്രിതമായി അവിടെ ശശിധരന്‍ പിള്ള എന്ന പേരും എസ് ഐ എന്ന റാങ്കിനു പകരം എസ് എച്ച് ഒ എന്ന പേരും തിരുകിക്കയറ്റിയാണ് മീഡിയവൺ ചർച്ച ചെയ്തത്. ഇതിനവര്‍ 10 കിലോമീറ്റര്‍ വ്യത്യാസത്തില്‍ സ്ഥിതിചെയ്യുന്ന വാഹനം പിടിച്ച വണ്ടൂര്‍ പൊലീസ് സ്റ്റേഷൻ മാറ്റി കാളികാവ് പോലീസ് സ്റ്റേഷനാക്കി. അത് നിഷ്‌കളങ്കമായിരുന്നില്ല, പിഴുവുമായിരുന്നില്ല. അവര്‍ക്ക് വേണ്ടത് സക്കറിയ എന്ന എന്റെ വാഹനം പിടിച്ചത് ശശിധരന്‍പിള്ള എന്ന മറ്റു മതത്തില്‍ പെട്ട ഒരാളാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നു.
അതിനവര്‍ സംഭവം നടന്ന പൊലീസ് സ്റ്റേഷനെ തന്നെ മാറ്റി. അതിന്റെ കൂടെ നേരിട്ട് അയാളുടെ മതവും എന്റെ മതവും ചേര്‍ത്ത് പൊടിപ്പും തേങ്ങലും വെച്ച് അവര്‍ അരമണിക്കൂര്‍ ചര്‍ച്ച ചെയ്തു. ഈ വാര്‍ത്ത പ്രചരിപ്പിച്ചതിനു ശേഷം എന്നോട് സംസാരിച്ച പല ആളുകളും ചോദിച്ചത് നിന്റെ വാഹനം പിടിച്ച എസ് എച്ച് ഒ ഒരു സംഘിയാണ് അല്ലേ എന്നാണ്. ഈ പ്രതികരണം പല ആളുകളില്‍ നിന്നും വന്നപ്പോള്‍ എന്റെ വാഹനം പിടിച്ച കാര്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരാളെ കുറിച്ച് ഇങ്ങനെ പറയുന്നത് കേള്‍ക്കുകയും ചെയ്തപ്പോള്‍ മാനസികമായി വിഷമം ഉണ്ടായി. എന്നാലും ഇത് അവര്‍ക്ക് പറ്റിയ ഒരു പിഴവാണെന്ന് ആദ്യഘട്ടത്തില്‍ തോന്നിയ ഞാന്‍ മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് ഈ വാര്‍ത്ത സത്യമല്ല എന്റെ വാഹനം പിടിച്ചത് അങ്ങനെ ഒരു സ്റ്റേഷനിലോ അങ്ങനെ ഒരു എസ് എച്ച് ഒയോ അല്ലെന്നും ഇത് തെറ്റാണെന്നും ഇത് തിരുത്തണമെന്നും ആവശ്യപ്പെട്ടു.
പക്ഷേ അവര്‍ ഒരിക്കലും അതിനു കൂട്ടാക്കിയില്ല എന്നുമാത്രമല്ല ഈ സംഭവം വിശദീകരിച്ച് ഞാന്‍ അവരുടെ പരിപാടിയുടെ വീഡിയോയും എന്റെ വിശദീകരണവും ചേര്‍ത്ത് വീഡിയോ തയ്യാറാക്കി പലയാവര്‍ത്തി എഫ്ബിയില്‍ പോസ്റ്റ് ചെയ്തു. എന്നാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ ഡിലീറ്റ് ചെയ്യിക്കുന്ന സമീപനമാണ് വാതോരാതെ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്ന ഇവര്‍ സ്വീകരിച്ചത്.
ഇതെന്റെ ജീവിതത്തിലെ നേരിട്ടുള്ള അനുഭവമാണ്. അതുകൊണ്ടുതന്നെ
ദാവൂദും അയാള്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും നല്ലതാണെന്ന് പടച്ചതമ്പുരാന്‍ തന്നെ നേരിട്ട് ഇറങ്ങിവന്ന് എന്നോട് പറഞ്ഞാലും ഞാന്‍ ഉറക്കെ വിളിച്ചു പറയും,
അയാളും അയാളുടെ കൂട്ടരും മറ്റാരെക്കാളും അപകടകാരികളായ വൃത്തികെട്ട മത തീവ്രവാദികള്‍ തന്നെയാണെന്ന്. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here