കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ; സി എച്ച് കണാരന്റെ ഓര്‍മയില്‍ കേരളം

ഇന്ന് സഖാവ് സി എച്ചിന്റെ ഓര്‍മദിനം. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുത്ത സമുന്നത നേതാക്കളിലൊരാളാണ് സി എച്ച് കണാരന്‍. അതുല്യനായ സംഘാടകനും അടിമുടി പോരാളിയുമായിരുന്ന സിഎച്ച് കണാരന്റെ ഓര്‍മ കേരളത്തിലെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് ഏതുകാലത്തും വഴികാട്ടിയാണ്.

Also Read : ഭീകരതയെ നേരിട്ട രാഷ്ട്രീയവീര്യത്തിന്റെ പേര് കൂടിയാണ് വി എസ്; ആശംസയുമായി എ എ റഹീം എം പി

അതുല്യതായ കമ്യൂണിസ്റ്റ്  സംഘാടകനായിരുന്ന സി എച്ച് സാമ്രാജ്യത്വത്തിനും സാമൂഹിക അസമത്വങ്ങൾക്കുമെതിരായ പോരാട്ടങ്ങളിൽ മുന്നണി പോരാളിയായിരുന്നു. സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കേ 1972 ഒക്ടോബർ 20 നാണ് സി എച്ച് എന്ന അതുല്യനായ കമ്യൂണിസ്റ്റ്  ചരിത്രത്തിലേക്ക് വിടവാങ്ങിയത്.

കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച നേതാവായിരുന്നു സി എച്ച് കണാരൻ.അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും സാമൂഹി ഉച്ചനീചത്വങ്ങൾക്കുമെതിരെ സന്ധിയില്ലാത്ത സമരം നയിച്ച കമ്യൂണിസ്റ്റ് നേതാവ്.
വിദ്യാഭ്യാസ കാലത്ത് തന്നെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ പങ്കാളിയായി. ബ്രിട്ടീഷ്കാർക്കെതിരെ പ്രസംഗിച്ചതിന് ജയിൽവാസം അനുഭവിച്ചു.

കമ്യൂണിസ്റ്റ് പാർട്ടി നിരോധിച്ച കാലത്ത് ഒളിവിലിരുന്ന് പാർട്ടി പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ വ്യതിയാനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടി.

പാർലമെൻ്ററി രംഗത്തും മികവ് തെളിയിച്ച നേതാവായിരുന്നു സി എച്ച് കണാരൻ.1957ല്‍ നാദാപുരം മണ്ഡലത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട സി എച്ച് ഭൂപരിഷ്കരണ ബില്ലിന്റെ ശില്‍പ്പികളില്‍ പ്രധാനിയായിരുന്നു.സി പി ഐ എം രൂപം കൊണ്ട 1964 മുതൽ മരണം വരെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിയി പ്രവർത്തിച്ചു.സി പി ഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കേ 1972 ഒക്ടോബർ 20 നാണ് സി എച്ച് എന്ന അതുല്യനായ കമ്യൂണിസ്റ്റ്  വിടവാങ്ങിയത്.

Also Read : വി എസിന്റെ കാഴ്ചപ്പാട് ഓരോ മേഖലയിലും നടപ്പിലാക്കുകയാണ് ഈ സർക്കാർ; സഖാവിന് ആശംസയുമായി മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News