സി കെ നായിഡു ട്രോഫി; കർണ്ണാടകയ്ക്കെതിരെ കേരളത്തിന് മികച്ച സ്കോർ

Pavan Sreedhar

പവൻ ശ്രീധറിൻ്റെ സെഞ്ചുറി കരുത്തിൽ സി കെ നായിഡു ട്രോഫിയിൽ കർണ്ണാടകയ്ക്ക് എതിരെ രണ്ടാം ഇന്നിങ്സിൽ കേരളത്തിന് മികച്ച സ്കോർ. മൂന്നാം ദിവസം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സിൽ ഏഴ് വിക്കറ്റിന് 341 റൺസെന്ന നിലയിലാണ് കേരളം.

പവൻ ശ്രീധറിൻ്റെ സെഞ്ചുറി മികവിൽ കർണാടകയ്ക്കെതിരെ കേരളത്തിന് ഇപ്പോൾ 333 റൺസിൻ്റെ ലീഡുണ്ട്. മൂന്നാം ദിനം വിക്കറ്റ് പോകാതെ 43 റൺസെന്ന നിലയിലാണ് കേരളം കളി ആരംഭിച്ചത്. ഒമർ അബൂബക്കറും പവൻ ശ്രീധറും ഓപ്പണിങ് കൂട്ടുക്കെട്ടിൽ കേരളത്തിന്റെ അക്കൗണ്ടിൽ 120 റൺസ് കൂട്ടിച്ചേർത്തു.

Also Read: ‌ആർച്ചറെ തൂക്കി, റെക്കോർഡും കിട്ടി; പക്ഷെ ദൗർബല്യം മറികടക്കാനാകാതെ സഞ്ജു

69 റൺസായിരുന്നു ഓപ്പണിങ് കൂട്ടുക്കെട്ട് പിരിയുമ്പോൾ ഒമർ അബൂബക്കറിന്റെ സമ്പാദ്യം. പിന്നാലെയെത്തിയ അഹ്മദ് ഇമ്രന് മൂന്ന് റൺസ് കൂടിയെ സ്കോർ ഷീറ്റിലേക്ക് കൂട്ടിച്ചേർക്കാൻ സാധിച്ചുള്ളൂ എന്നാൽ നാലാമതായി കളത്തിലിറങ്ങിയ രോഹൻ നായരെ കൂട്ടു പിടിച്ച് പവൻ ശ്രീധർ 67 റൺസ് കൂട്ടിച്ചേർത്തു.

39 റൺസെടുത്ത് കളം വിട്ട രോഹൻ നായർക്ക് ശേഷമെത്തിയ ക്യാപ്റ്റൻ അഭിഷേക് ജെ നായർ, ആസിഫ് അലി, അഭിജിത് പ്രവീൺ എന്നിവർക്ക് കൂടുതൽ സംഭാവനകൾ നൽകാൻ സാധിച്ചില്ല. അഭിഷേക് നായർ അഞ്ചും ആസിഫ് അലി രണ്ടും അഭിജിത് പ്രവീൺ 14ഉം റൺസെടുത്ത് പുറത്തായി.

Also Read: സഞ്ജുവിന് പരുക്ക്; മൂന്നാഴ്‌ചയോളം വിശ്രമത്തിന് നിർദേശം

120 റൺസെടുത്ത പവൻ ശ്രീധറും കൂടാരം അണഞ്ഞതോടെ കേരളത്തിന്റെ റൺ വേട്ട 300 ന് അപ്പുറം കടക്കുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാൽ കിരൺ സാഗറിൻ്റെ അർധ സെഞ്ച്വറി പ്രകടനം കേരളത്തെ 341 എന്ന നിലയലേക്ക് മൂന്നാം ദിനം എത്തിച്ചു. 48 പന്തുകളിൽ 18 റൺസുമായി ന്ന എം യു ഹരികൃഷ്ണനും 50 റൺസുമായി കിരൺ സാഗറുമാണ് ക്രീസിൽ. കർണ്ണാടകയ്ക്ക് വേണ്ടി കെ ശശികുമാർ അഞ്ച് വിക്കറ്റ് വീഴ്ത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News