‘അര്‍ഹതപ്പെട്ട നികുതി വിഹിതം നല്‍കുന്നില്ല; ആയിരക്കണത്തിന് കോടി രൂപയുടെ കുറവ്’; കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ നികുതി വിഹിതം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം കൃത്യമായി കേന്ദ്രത്തിന് വിഹിതം നല്‍കുന്നുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട നികുതി വിഹിതം കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നില്ല. ആയിരക്കണക്കിന് കോടി രൂപയുടെ കുറവാണ് ഇതില്‍ വന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാറപ്രം റെഗുലേറ്റര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

also read- പുതുപ്പള്ളി; ‘കേരളത്തിലെ മീഡിയയുടെ അനിയന്ത്രിത ആഹ്ലാദത്തിനും ആഘോഷത്തിനും പിന്നിലെ താത്പര്യം എന്ത്?’; ശ്രീജിത്ത് ദിവാകരന്റെ കുറിപ്പ്

സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. സ്‌കൂള്‍, ആശുപത്രി, ജലസേവനം, റോഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിന് പണം വേണം. ബജറ്റിനെ കാത്തുനിന്നാല്‍ വികസനം നീണ്ടു പോകും. അതിനാണ് കിഫ്ബി വഴി പണം ഉണ്ടാക്കിയത്. എന്നാല്‍ കേന്ദ്രം ഇപ്പോള്‍ പറയുന്നത് കിഫ്ബി വഴി എടുക്കുന്ന പണം വായ്പയായി കണക്കാക്കുമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

also read- യുനെസ്‌കോ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ മോണിറ്ററിംഗ് റിപ്പോര്‍ട്ടില്‍ കേരളത്തിന് പ്രത്യേക പരാമര്‍ശം; അംഗീകാരമെന്ന് മന്ത്രി വി ശിവന്‍കുട്ടി

സംസ്ഥാന വായ്പ പരിധിയും കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന് ഒരു നയം സംസ്ഥാനത്തിന് വേറെ നയം എന്ന രീതിയാണ്. കേന്ദ്രം പല കടങ്ങളുമെടുക്കുന്നുണ്ട്. എന്നാല്‍ അതൊന്നും വായ്പയായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News