‘വേ​ദനയോടെ പടിയിറങ്ങുന്നു’ ; പിണറായി വിജയനെതിരെ മത്സരിച്ച സി രഘുനാഥ് കോൺ​ഗ്രസ് വിട്ടു

സി രഘുനാഥ് കോൺ​ഗ്രസ് വിട്ടു. പിണറായി വിജയനെതിരെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് രഘുനാഥ്.

Also Read:മയ്യഴി മോന്താൽകടവിൽ യുവാവിനെ കാണാതായി

തന്നെ പാർട്ടിയിൽ നിന്ന് ഒറ്റപ്പെടുത്തുകയും മാറ്റി നിർത്തുകയും ചെയ്തുവെന്നാണ് പ്രധാനമായും രഘുനാഥ് ആരോപിക്കുന്നത് . കോൺ​ഗ്രസിലെ വെട്ടുകിളികൾ തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നു. കെ സുധാകരനെ പിന്തുണച്ചുകൊണ്ടുള്ള പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ അവിടെ വെച്ച് ഭീഷണിപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

Also Read:മാർക്ക് ലിസ്റ്റ് വിവാദം; ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരായ അന്വേഷണത്തിന് സ്റ്റേയില്ല

കെ പി സി സിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് പടിയിറങ്ങുന്നതെന്നും രഘുനാഥ് പറഞ്ഞു. ഫെയ്സ് ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News